Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Jeddah Bureau

gulf, saudi

മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

മക്ക: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അനുഭവപ്പെട്ട കനത്ത പേമാരിയില്‍ റോഡു ഗതാഗതം താറുമാറായി. ഗ്രാന്‍ഡ് മോസ്‌കിന് ചുറ്റുമുള്ള പ്രദേശം ഉള്‍പ്പെടുന്ന മധ്യ മക്കയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. മക്കയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായി പെയ്ത പേമാരിയില്‍ മക്കയിലെ നിരവധി റോഡുകള്‍ വെളളത്തിനടിയിലായി. ഇവിടങ്ങളില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകിപ്പോയി. ദക്ഷിണ മക്കയിലെ ദിഫാഖ് ജില്ലയിലാണ് പൊടിക്കാറ്റും പേമാരിയും ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. തുടര്‍ച്ചയായ പേമാരിയും […]

gulf, saudi

സബീന എം സാലിയുടെ ‘ലയാലി’ പ്രകാശനം

ഷാര്‍ജ: സബീന എം സാലിയുടെ കഥാസമാഹാരം ‘ലയാലി’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറുമായ പി കെ പോക്കര്‍ പ്രകാശനം നിനവ്വഹിച്ചു. ഷെറിന്‍ നസീറിന് പുസ്തകം ഏറ്റുവാങ്ങി. കഥയെഴുത്തിന്റെ സൂക്ഷ്മതയും കയ്യൊതുക്കവും കണക്കിലെടുക്കുമ്പോള്‍ ലയാലി എന്ന ഒറ്റ കഥ കൊണ്ട് മാത്രം കഥാലോകത്ത് എക്കാലത്തും നിലയുറപ്പിച്ച് നില്‍ക്കാന്‍ സബീനയ്ക്ക് കഴിയുമെന്നു പികെ പോക്കര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ അജിത് കണ്ടല്ലൂര്‍ പുസ്തകപരിചയം നടത്തി. ചിന്ത പബ്ലിക്കേഷന്‍

gulf, saudi

ഹായിലില്‍ ‘എഫ്-9 ഫിറ്റ്‌നസ്സ്’ ഉദ്ഘാടനം ചെയ്തു

ഹായില്‍: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കി രൂപകല്‍പ്പന ചെയ്ത ‘എഫ്-9 ഫിറ്റ്‌നസ്സ്’ ഉദ്ഘാടനം ചെയ്തു. ഹായില്‍ ബുല്‍ജ് അല്‍ ഹായിലിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടെ ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യവസായിയും പൗരപ്രമുഖനുമായ സമര്‍ അലിയാന്‍ അല്‍ ബറാക്ക്, സിറ്റി ഫ്‌ളവര്‍ അസിസ്റ്റന്റ് എച് ആര്‍ മാനേജര്‍ സാലെ അബ്ദുള്ള, സിറ്റി ഫ്‌ളവര്‍ സൂപ്പര്‍വൈസന ഫഹദ് ബിന്‍ സഹുദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിറ്റി ഫ്‌ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍

gulf, saudi

റിയാദില്‍ വയനാട് കൂട്ടായ്മ പ്രവര്‍ത്തനോദ്ഘാടനം

റിയാദ്: വയനാട് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ അരങ്ങേറി. വയനാട്ടുകാരായ നാനൂറിലധികം അംഗങ്ങള്‍ ചേര്‍ന്ന് രൂപംകൊടുത്ത കൂട്ടായ്മയാണ് വയനാട് പ്രവാസി അസോസിയേഷന്‍. ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, സുരേഷ് ശങ്കര്‍, ലത്തീഫ് തെച്ചി, സാദിഖ് തുവ്വൂര്‍, റഹ്മാന്‍ മുനമ്പത്തു, റാഫി പാങ്ങോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജീര്‍ പട്ടുറുമാല്‍, കുഞ്ഞി മുഹമ്മദ്, ശബാന അന്‍ഷാദ്, ഷിജു കോട്ടാങ്ങല്‍, ഷിസ സുല്‍ഫിക്കര്‍

gulf, saudi

ഒഐസിസി സുരക്ഷ പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കം

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി മൂന്നാം ഘട്ട ക്യാമ്പയിന്‍ ആരംഭിച്ചു. യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സോനാ ജ്വല്ലേഴ്‌സ് കണ്‍ട്രി ഹെഡ് ശ്രീജിത്തിനു അപേക്ഷ ഫോം നല്‍കി ഗ്ലോബല്‍ അംഗം റഷീദ് കൊളത്തറ നിര്‍വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റും പദ്ധതിയുടെ ജനറല്‍ കണ്‍വീനറുമായ നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, ഡോ. അബ്ദുള്‍ അസിസ്, നിഹാസ് പുനൂര്‍, സിദ്ധിക്ക് കല്ലുപറമ്പന്‍, ബാലു കുട്ടന്‍, അഡ്വ.

gulf, saudi

മാനേജ്‌മെന്റ് രംഗത്തെ സര്‍ഗ വൈദഗ്ദ്യം മാറ്റുരച്ച ഡി-മാന്‍ ഫെസ്റ്റ്

റിയാദ്: മാനേജ്‌മെന്റ് രംഗത്തെ വൈദഗ്ദ്യവും പുതുമയുളള ആശയങ്ങളും സംഗമിച്ച സൗദിയിലെ പ്രഥമ രാജ്യാന്തര മാനേജ്‌മെന്റ് ഫെസ്റ്റ് ശ്രദ്ധേയമായി. ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ആണ് ‘ഡി-മാന്‍ ഫെസ്റ്റ് 2025’ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ലീഡര്‍ഷിപ്, ക്രീയേറ്റിവിറ്റി, ടീംവര്‍ക്ക് എന്നിവ വളര്‍ത്തുകയാണ് ഫെസ്റ്റ് പ്രധാന്യം നല്‍കിയത്. കോര്‍പ്പറേറ്റ് ട്രെയിനര്‍ സയ്യിദ് മസൂദ് അലി നഖിവി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റും സംരംഭകനുമായ ഹാരിസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ബിസിനസ് കോച്ച് ഇബ്രാഹിം സുബഹാന്‍,

gulf, saudi

റിയാദില്‍ ചാവക്കാടന്‍ നന്മയുടെ ‘നമ്മളോത്സവം’

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ ‘നമ്മളോത്സവം-2025’ വിവിധ പരിപാടികളോടെ അരങ്ങേറി. വടം വലി, സ്പൂണ്‍ റെയ്‌സ്, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങി നിരവധി മത്സരങ്ങളും നടന്നു. മൂവായിരത്തിലധികം വേദികള്‍ പിന്നിട്ട ഹാസ്യ കലാകാരന്‍ നസീബ് കലാഭവന്‍ അവതരിപ്പിച്ച മാജിക്കല്‍ ഫിഗര്‍ ഷോ, അക്ബര്‍ ചാവക്കാടിന്റെ (ജിദ്ദ) സാക്‌സോ ഫോണ്‍ സംഗീതോപകരണ പ്രകടനം, കുഞ്ഞു മുഹമ്മദ് നയിച്ച മ്യൂസിക്കല്‍ നൈറ്റ്, കുട്ടികളുടെ ഫാഷന്‍ ഷോ, ഒപ്പന, നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം ഡോ. ജയചന്ദ്രന്‍

gulf, saudi

സത്താര്‍ കായംകുളം ചരമവാര്‍ഷികം നവം.14ന്

റിയാദ്: സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവും കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) മുന്‍ ചെയര്‍മാനുമായിരുന്ന സത്താര്‍ കായംകുളം രണ്ടാം ചരമവാര്‍ഷികം നവംബര്‍ 14ന് നടക്കും. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന വിവരാവകാശ മുന്‍ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ഹക്കിം ഉദ്ഘാടനം ചെയ്യും. സത്താര്‍ കായംകുളം സ്മാരക കൃപ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം സിറ്റി ഫ്‌ളവര്‍ എംഡി ടിഎം അഹമ്മദ് കോയ നിര്‍വഹിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

gulf, saudi

റിയാദില്‍ ‘ഖല്‍ബിലെ കൊച്ചി’

റിയാദ്: വര്‍ണാഭമായ കലാ സാംസ്‌കാരിക പരിപാടികളോടെ റിയാദില്‍ ‘ഖല്‍ബിലെ കൊച്ചി’ അരങ്ങേറി. ഗൃഹാതുര ഓര്‍മ്മകളുണര്‍ത്തി ഭക്ഷ്യ വിഭവങ്ങളും കലാപരികളും ഒരുക്കിയാണ് കൊച്ചി കൂട്ടായ്മ ‘ഖല്‍ബിലെ കൊച്ചി’ എന്നപേരില്‍ കുടുംബ സംഗമം ഒരുക്കിയത്. നൃത്തനൃത്യങ്ങള്‍, കുരുന്നുകളുടെ ചിത്ര രചനാ മത്സരം, സ്ത്രീകളും മുതിര്‍ന്നവര്‍ക്കും വിനോദ മത്സരങ്ങള്‍, സംഗീത വിരുന്ന് എന്നിവ അരങ്ങേറി. കൊച്ചി കൂട്ടായ്മ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. റിയാദ് സുലൈ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു.

gulf, saudi

അരുതായ്മകള്‍ക്കെതിരെ തീര്‍ക്കണം അക്ഷര പ്രതിരോധം

റിയാദ്: ലോകത്തെ മുഴുവന്‍ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നു ഐസിഎഫ് നാഷണല്‍ സംഘടനാ സെക്രട്ടറി ബഷീര്‍ പറവൂര്‍. വര്‍ത്തമാന കാലത്തെ അരുതായ്മകള്‍ക്കെതിരെ അക്ഷരങ്ങള്‍കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അക്ഷരമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് റീജിയന്‍സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിദ്ധീകരണ രംഗത്ത് വിജയകരമായി പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി വായന വിദേശത്തു പ്രസിദ്ധീകരിക്കുന്ന ഏക പ്രവാസി മാസികയാണ്. ആനുകാലികം, സാമൂഹികം, സംസ്‌കാരികം ആത്മീയം തുടങ്ങി പ്രവാസി

gulf, saudi

ദമ്മാം-ലണ്ടന്‍ നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിച്ചു

റിയാദ്: സൗദി എയര്‍ലൈന്‍സ് ദമ്മാം-ലണ്ടന്‍ നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിച്ചു. എയര്‍ കണക്റ്റ് പ്രോഗ്രാമറിന്റെയും സൗദി ടൂറിസം അതോറിറ്റിയുടെയും സഹകരണത്തോടെയാണ് സര്‍വ്വീസ്. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നാല് ഭൂഖണ്ഡങ്ങളിലെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് രാജ്യത്തെ ബന്ധിപ്പിക്കുന്ന നിലവിലുള്ള വ്യോമപാതകളുടെ വിപുലീകരണത്തിന്റെ ഭാഗമാണ് സര്‍വ്വീസ്. ദമ്മാം എയര്‍പോര്‍ട്ട്‌സ് സി.ഇ.ഒ എഞ്ചി. മുഹമ്മദ് അല്‍ഹസ്‌നി, സൗദി എയര്‍ലൈന്‍സ് ഗ്രൗണ്ട് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ്

gulf, saudi

‘കാട്ടുനെല്ലിക്ക’ കഥാ സമാഹാരം പ്രകാശനം ചെയ്തു

ഷാര്‍ജ: സുബൈദ കോമ്പില്‍ എഴുതിയ ‘കാട്ടുനെല്ലിക്ക’ കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഡോ. മറിയം ഷിനാസി പ്രകാശനം നിര്‍വ്വഹിച്ചു. എഴുത്തുകാരി സന്ധ്യ രഘു കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഹരിതം ബുക്‌സ് എം ഡി പ്രതാപന്‍ തയാട്ട് അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. റിയാദില്‍ പ്രവാസിയാണ് സുബൈദ കൊമ്പില്‍. ഗള്‍ഫ് ജീവിതവും പ്രവാസത്തിനിടയില്‍ കണ്ടുമുട്ടുന്നവരുമാണ് കാട്ടുനെല്ലിക്കയിലെ കഥാപാത്രങ്ങള്‍. റെജി അബ്ദുള്ള, എന്‍

gulf, saudi

‘പ്രവാസികള്‍ നാടിന്റെ നട്ടെല്ല്’ എസ്‌ഐആര്‍ ബോധവത്ക്കരണം

റിയാദ്: കേരളത്തില്‍ ആരംഭിച്ച തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ (എസ്‌ഐആര്‍) പ്രവാസികളെ ബോധവല്‍കരിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജാഗ്രതാ കാമ്പയിന്‍ ആചരിക്കും. ‘പ്രവാസികള്‍ നാടിന്റെ നട്ടെല്ല്’ എന്ന പ്രമേയത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ ജനാധിപത്യ പ്രകിയയില്‍ നിന്ന് പുറംതള്ളപ്പെരുത്. നിലവിലെ നടപടിക്രമമനുസരിച്ച് വോട്ടര്‍ പട്ടികയില്‍ നേരത്തെ പേരുളളവര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍

gulf, saudi

ഐസിഎഫ് ‘മദ്‌റസ ഫെസ്റ്റ്’ നവം. 21ന് റിയാദില്‍

റിയാദ്: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ‘രിസാലത്തുല്‍ ഇസ്‌ലാം മദ്‌റസ ഫെസ്റ്റ് 2025’ വിപുലമായ പരിപാടികളോടെ നവംബര്‍ 21 ന് അല്‍ വനാസ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. മദ്‌റസ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്നു. മദ്‌റസാ വിദ്യാര്‍ത്ഥികളുടെ പാഠ്യേതര കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാമത്സരങ്ങളാണ് പ്രധാന ആകര്‍ഷണം. വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. ഫെസ്റ്റിന്റെ വിജയത്തിനായി അബ്ദുസ്സലാം വടകര (ചെയര്‍മാന്‍), മുജീബ് റഹ്മാന്‍ പള്ളിശ്ശേരി (കണ്‍വീനര്‍), ഇബ്രാഹിം

Scroll to Top