Sauditimesonline

ponnani photo
പൊന്നാനി പൈതൃകം പുനരാവിഷ്‌കരിയ്ക്കാനൊരുങ്ങി 'അഹ്‌ലന്‍ പൊന്നാനി' റിയാദില്‍

അരുതായ്മകള്‍ക്കെതിരെ തീര്‍ക്കണം അക്ഷര പ്രതിരോധം

റിയാദ്: ലോകത്തെ മുഴുവന്‍ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നു ഐസിഎഫ് നാഷണല്‍ സംഘടനാ സെക്രട്ടറി ബഷീര്‍ പറവൂര്‍. വര്‍ത്തമാന കാലത്തെ അരുതായ്മകള്‍ക്കെതിരെ അക്ഷരങ്ങള്‍കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അക്ഷരമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് റീജിയന്‍
സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രസിദ്ധീകരണ രംഗത്ത് വിജയകരമായി പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി വായന വിദേശത്തു പ്രസിദ്ധീകരിക്കുന്ന ഏക പ്രവാസി മാസികയാണ്. ആനുകാലികം, സാമൂഹികം, സംസ്‌കാരികം ആത്മീയം തുടങ്ങി പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ഉള്‍കൊള്ളുന്ന ഉള്ളടക്കങ്ങളോടെയാണ് മാസിക പുറത്തിറങ്ങുന്നത്. പൊതു സമൂഹത്തെ വായനയുടെ ഭാഗമാക്കി അക്ഷര വിപ്ലത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ ഡി പാലസില്‍ നടന്ന പരിപാടിയില്‍ അബ്ദുറഹ്മാന്‍ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ ഹാറൂനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഐസിഎഫ് ദാഇ ഷാഹിദ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. റീജിയന്‍ അഡ്മിന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മാനിപുരം പോര്‍ട്ടല്‍ പരിചയപ്പെടുത്തി. പബഌക്കേഷന്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കുനിയില്‍, സോഷ്യല്‍ സര്‍വീസ് ഡെപ്യൂട്ടി പ്രസിഡന്റ് ബഷീര്‍ മിസ്ബാഹി, വെല്‍ഫയര്‍ സെക്രട്ടറി റസാഖ് വയല്‍ക്കര തുടങ്ങിയവര്‍പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top