Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Riyadh Bureau

gulf, saudi

കേളിക്ക് പുതിയ രണ്ട് ഏരിയാ കമ്മറ്റികള്‍ കൂടി

റിയാദ്: കേളി കലാ സംസ്‌കാരരിക വേദി മലാസ് ഏരിയ കമ്മറ്റിയെ മൂന്നു ഏരിയകളായി വിഭജിച്ചു. മലാസിന് പുറമെ ഒലയ്യ, മജ്മ ഏരിയ കമ്മറ്റികളാണ് പുതുതായി നിലവില്‍ വന്നത്. മലാസ് ഏരിയ (ജരീര്‍, ഹാര, മലാസ് യൂണിറ്റുകള്‍) ഒലയ ഏരിയ (സുലൈമാനിയ, തഹ്‌ലിയ, ഒലയ യൂണിറ്റുകള്‍), മജ്മ ഏരിയ (ഹോത്തസുദൈര്‍, താദിഖ്, തുമൈര്‍, മജ്മ യൂനിറ്റുകള്‍) എന്നിങ്ങനെ ഏരിയകള്‍ക്കു കീഴില്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കും. മലാസ് ഏരിയ സമ്മേളനത്തിലാണ് പുതിയ ഏരിയാ കമ്മറ്റികള്‍ക്ക് രൂപം നല്‍കിയത്. ഒലയ ഏരിയയുടെ ഭാരവാഹികളായി […]

gulf, saudi

കേളി മജ്മ ഏരിയ കമ്മറ്റി; ഷിജിന്‍ മുഹമ്മദ് നയിക്കും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മജ്മ ഏരിയ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷിജിന്‍ മുഹമ്മ്ദ് (സെക്രട്ടറി), ജലീല്‍ ഇല്ലിക്കല്‍ (പ്രസിഡന്റ്), രാധാകൃഷ്ണന്‍ (ട്രഷറര്‍) മുഹമ്മദ് ശരീഫ്, സന്ദീപ് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഡൈസന്‍ എന്‍ വി, മുനീര്‍ (വൈസ് പ്രെസിഡന്റുമാര്‍), അബ്ദുല്‍ ഗഫൂര്‍ (ജോയിന്റ് ട്രഷറര്‍), കുഞ്ഞുപിള്ള തുളസി, ബാലകൃഷ്ണന്‍, പ്രതീഷ് പുഷ്പന്‍, ഹര്‍ഷില്‍, ജോയ് മരിയ ദാസ്, നൂറുദ്ധീന്‍, അന്‍വര്‍ ഇബ്രാഹിം, ഷൌക്കത്ത്, ഷാജഹാന്‍ മുഹമ്മദ് എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളായി 19 അംഗ

gulf, saudi

‘റിയാദ് വായിക്കുന്നു’; രാജ്യാന്തര പുസ്തക മേളയ്ക്കു തുടക്കം

റിയാദ്: ഇരുപതാമത് രാജ്യാന്തര പുസ്തകമേളയ്ക്കു റിയാദില്‍ തുടക്കം. പ്രിന്‍സസ് നൂറ ബിന്ത് അബ്ദുള്‍റഹ്മാന്‍ യൂനിവേഴ്‌സിറ്റിയിലാണ് മേള. ‘റിയാദ് വായിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയില്‍ 25 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പ്രസാധകരാണ്പങ്കെടുക്കുന്നത്. ശാസ്ത്രം, ചരിത്രം, നിയമം, കഥ, നോവല്‍, കവിത തുടങ്ങിയ വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം പുതിയ രചനകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളളത്. ഉസ്‌ബെക്കിസ്ഥാന്‍ ആണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. ഉസ്‌ബെക്കിസ്ഥാന്റെ സാംസ്‌കാരിക പൈതൃകവും സാഹിത്യ രചനകളും പരിചയപ്പെടുത്താന്‍ വിപുലമായ പവലിയന്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് ആഴ്ച

gulf, saudi

റിയാദില്‍ ജേര്‍ണലിസം പരിശീലനം; മീഡിയാ ഫോറം അപേക്ഷ ക്ഷണിച്ചു

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ജേര്‍ണലിസം പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. പത്ര, ദൃശ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ മീഡിയാ എന്നിവയാണ് പാഠ്യപദ്ധതി. പത്ത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കാണ് പ്രവേശനം. വാര്‍ത്താ ഘടന, വാര്‍ത്താ ശേഖരണം, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫീച്ചര്‍ റൈറ്റിംഗ്, ക്യാമറ, മൊബൈല്‍ ഫോണ്‍ ഷൂടിംഗ്, വിഷ്വല്‍ എഡിറ്റിംഗ്, സൗണ്ട് റിക്കോര്‍ഡിംഗ്, ടെലിവിഷന്‍ വാര്‍ത്തകള്‍, ന്യൂസ് പ്രൊഡക്ഷന്‍, ആംഗറിംഗ് ആന്റ് വോയ്‌സ് ഓവര്‍, ഫോട്ടോ ജേര്‍ണലിസം, പത്രസ്വാതന്ത്ര്യം, മീഡിയാ എതിക്‌സ്, സൈബര്‍ സെക്യൂരിറ്റി,

gulf, saudi

സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ഓണാഘോഷം

റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ‘ഓണം പൊന്നോണം 2025’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഡോ. റഷീദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍, വൈസ് പ്രസിഡന്റ് ജോണി തോമസ്, ഡോമനിക് സാവിയോ (റിയാദ് ടാക്കിസ്), ജോയിന്റ് സെക്രട്ടറി ആന്‍സന്‍ ജയിംസ്, എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ ആയ ജെയ്‌സണ്‍ തോമസ്, രഞ്ജു പാടത്, ബിനോയ് ഉലഹന്നാന്‍, അജീഷ് അശോക്,

gulf, saudi

പായസപ്പെരുമയുടെ രുചിയടയാളപ്പെടുത്തി സുഹ്‌റയും തഫ്‌സീലയും

റിയാദ്: പായസപ്പെരുമയുടെ രുചി വൈവിധ്യം മാറ്റുരച്ച പായസ മേള ശ്രദ്ധേയമായി. റിയാദ് ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഒരുക്കിയ രുചിമേളയുടെ ഭാഗമായാണ് പായസം പാചകമത്സരം നടന്നത്. ഇരുപത് വനിതകള്‍ പങ്കെടുത്ത മത്സരത്തില്‍ വിവിധ രുചികളിലും നിറങ്ങളിലും ആകര്‍ഷണീയമായ അലങ്കരിച്ച പായസങ്ങള്‍ ജനശ്രദ്ധ നേടി. മത്സരത്തില്‍ സുഹ്‌റ ആരിഫ് ഒന്നാം സ്ഥാനം നേടി. തഫ്‌സീല ഫയാസ് രണ്ടാം സ്ഥാനവും സഫീദ ജംഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നബീസ, മുംതാസ് നസീര്‍, സുഹ്‌റ അഷ്‌റഫ് എന്നീ

gulf, saudi

റിയാദില്‍ കണ്ണൂര്‍ വിഭവങ്ങള്‍ മാറ്റുരച്ച ‘രുചിമേള’

റിയാദ്: കണ്ണൂര്‍ വിഭവങ്ങള്‍ റിയാദിലെ പ്രവാസികള്‍ക്ക് പരിചയപ്പെടുത്തി ‘രുചിമേള’. മലബാര്‍ രുചിപ്പെരുമ വിളംബഇം ചെയ്ത അന്‍പതിലേറെ വിഭവങ്ങള്‍ ഒരുക്കിയായിരുന്നു രുചിമേള. ഒ.ഐ.സി.സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പരിപാടി ഒരുക്കിയത്. ബദിയ മക്ക റോഡ് എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാളിലായിരുന്നു മേള. വിവിധതരം ചായ, കാപ്പി, ജ്യൂസുകള്‍, ഉന്നക്കായ, ഇറച്ചിപ്പത്തില്‍, മുട്ടമാല, കുമ്പളങ്ങ പത്തില്‍, ചിക്കന്‍ ചീസി ബണ്‍, ബ്രെഡ് പോക്കെറ്റ്, എലാഞ്ചി എന്നിവ കൂടാതെ ഡിന്നര്‍ വിഭവങ്ങളായ ബീഫ് വരട്ടിയത്,

gulf, saudi

ജിഎംഎഫ് ദേശീയ ദിനാഘോഷം

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) സൗദി ദേശീയ ദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കുവെച്ചു. റിയാദ് മെട്രോയില്‍ സംഘ യാത്ര നടത്തി ഓണാഘോഷവും ഒരുക്കി. മലാസിലെ അല്‍ മാസ് റെസ്റ്ററെന്റിന് സമീപം നടന്ന പരിപാടി ജിഎംഫ് ചെയര്‍മാന്‍ റാഫി പാങ്ങോടും പ്രസിഡന്റ് ഷാജി മഠത്തലിന്റെയും സാന്നിധ്യത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു. മീഡിയ ഫോറം പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ആര്‍ ജയന്‍ചന്ദ്രന്‍, സലിം

gulf, saudi

‘മദര്‍ മേരി കംസ് ടു മീ’ വായനാനുഭവം പങ്കുവെച്ച് ചില്ല

റിയാദ്: പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ല. ബത്ഹ ലുഹ ഓഡിറ്റോറിയത്തിലായിരുന്ന പരിപാടി. അരുന്ധതി റോയ് രചിച്ച ഏറ്റവും പുതിയ പുസ്തകം ‘മദര്‍ മേരി കംസ് ടു മീ’ എന്ന ഓര്‍മ്മകുറിപ്പുകളുടെ വായനയാണ് സെപ്തംബര്‍ മാസത്തെ ചര്‍ച്ചയുടെ കേന്ദ്രവിഷയമായത്. ഷഹീബ വി. കെ വായനാനുഭവം പങ്കുവെച്ചു. അരുന്ധതി തന്റെ അമ്മ മേരി റോയിയുമായുള്ള അടുപ്പവും അകലവും നിറഞ്ഞ ബാല്യകാലത്തെ മനോഹരമായി അവതരിപ്പിച്ചു എന്ന് ഷഹീബ അഭിപ്രായപ്പെട്ടു. ഖേദകരമായ അനുഭവങ്ങള്‍ക്കിടയിലും തന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയ അമ്മയെ

gulf, saudi

മാസ് റിയാദ് ഓണാഘോഷവും കുടുംബ സംഗമവും

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് 16 സുല്‍ത്താന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവര്‍ത്തകരും കുടുംബാഗങ്ങളും സംബന്ധിച്ചു. കുടുംബ സംഗമത്തില്‍ പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഉമ്മര്‍ മുക്കം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അഷ്‌റഫ് മേച്ചേരി, ജബ്ബാര്‍ കക്കാട്, ഫൈസല്‍ കക്കാട്, യൂസഫ് പി.പി, മുഹമ്മദ് കൊല്ലളത്തില്‍, സാദിഖ് സി.കെ,സലാം പേക്കാടന്‍, അഫീഫ് കക്കാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുസ്തഫ

gulf, saudi

നാരായണന്‍ അണ്ണഞ്ചേരിക്ക് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് യൂണിറ്റ് അംഗം നാരായണന്‍ അണ്ണഞ്ചേരിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 38 വര്‍ഷമായി സൗദി അറേബ്യയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന നാരായണന്‍ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ സ്വദേശിയാണ്. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, മലാസ് രക്ഷാധികാരി സെക്രട്ടറി സുനില്‍കുമാര്‍, മലാസ് ഏരിയ സെക്രട്ടറി സുജിത്ത്, മലാസ് ഏരിയ

gulf, saudi

‘സുഗതാജ്‌ലി’ കാവ്യാലാപന മത്സരം; ഒന്നാം സ്ഥാനം നേടി അന്‍സ്റ്റിയും തീര്‍ത്ഥയും

റിയാദ്: കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥം മലയാളം മിഷന്‍ നടത്തുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം സൗദി ചാപ്റ്റര്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയര്‍: (അല്‍ ഖസീം) ഒന്നാം സ്ഥാനവും അബ്ദുല്‍ ഹമീസ് (ദമ്മാം) രണ്ടാം സ്ഥാനവും ധ്വനി ചന്ദ്രന്‍ (നജ്‌റാന്‍ ) മൂന്നാം സ്ഥാനവും നേടി.ജൂനിയര്‍: തീര്‍ത്ഥ പി.എസ് (ജിസാന്‍) ഒന്നാം സ്ഥാനവും ഖദീജ താഹ (ജിസാന്‍) രണ്ടാം സ്ഥാനവും ഗൗരി നന്ദ (ദമാം ) മൂന്നാം സ്ഥാനവും നേടി. സൗദി ചാപ്റ്ററിനു കീഴില്‍

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ ‘ഒന്നിച്ചോണം’

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) ‘ഒന്നിച്ചോണം-2025’ എന്ന പേരില്‍ മലാസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണം ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയായിരുന്നു ആഘോഷം. അലി വാരിയത്തിന്റെയും ഷാജഹാന്റെയും നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി അതിഥികളെ സത്ക്കരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ് മേതലയുടെ നേതൃത്വത്തില്‍ ബീറ്റ്‌സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ മാവേലിയും രംഗത്തെത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്സി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലാം പെരുമ്പാവൂര്‍

gulf, saudi

‘റിവര്‍ ഓഫ് തോട്‌സ്’ കവര്‍ പ്രകാശനം

ദമ്മാം: അസ്‌ലം കോളക്കോടന്‍ എഴുതി ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് കവിതാസമാഹാരം ‘റിവര്‍ ഓഫ് തോട്‌സ്’ന്റെ കവര്‍ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വ്വഹിച്ചു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ ശ്രദ്ധേയനായ അസ്‌ലം കോളക്കോടന്റെ രചന ജീവിതത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന മിസ്റ്റിക് സ്വഭാവമുള്ള കവിതകളുടെ സമാഹാരമാണ്. ജീവിത ഗന്ധിയായ തന്റെ പ്രവാസാനുഭവ കുറിപ്പുകളിലൂടെ പ്രവാസം വായിച്ച എഴുത്തുക്കാരന്റെ പ്രഥമ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയതും രാഷ്ട്രീയക്കാര്‍ക്കിടയിലെ എഴുത്തുക്കാരന്‍ കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തന്നെയാണ്.

Scroll to Top