
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മജ്മ ഏരിയ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷിജിന്‍ മുഹമ്മ്ദ് (സെക്രട്ടറി), ജലീല്‍ ഇല്ലിക്കല്‍ (പ്രസിഡന്റ്), രാധാകൃഷ്ണന്‍ (ട്രഷറര്‍) മുഹമ്മദ് ശരീഫ്, സന്ദീപ് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഡൈസന്‍ എന്‍ വി, മുനീര്‍ (വൈസ് പ്രെസിഡന്റുമാര്‍), അബ്ദുല്‍ ഗഫൂര്‍ (ജോയിന്റ് ട്രഷറര്‍), കുഞ്ഞുപിള്ള തുളസി, ബാലകൃഷ്ണന്‍, പ്രതീഷ് പുഷ്പന്‍, ഹര്‍ഷില്‍, ജോയ് മരിയ ദാസ്, നൂറുദ്ധീന്‍, അന്‍വര്‍ ഇബ്രാഹിം, ഷൌക്കത്ത്, ഷാജഹാന്‍ മുഹമ്മദ് എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളായി 19 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

10 വര്‍ഷമായി റിയാദില്‍ നിന്നു വിദൂര പ്രദേശത്തുള്ള മജ്മ, തുമൈര്‍ പ്രദേശങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 4 യൂണിറ്റുകള്‍ മലാസ് ഏരിയാ കമ്മറ്റിയുടെ കീഴിലായിരുന്നു പ്രവര്‍ത്തനം. മികച്ച പ്രവര്‍ത്തനത്തിലൂടെ പ്രദേശത്തെ മലയാളികള്‍ക്കും ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും കൈത്താങ്ങായി മാറിയ കേളിയുടെ പ്രവര്‍ത്തനം സ്വയം പര്യാപ്തമായി യൂണിറ്റുകളില്‍ നിന്നു ഏരിയ തലത്തിലേക്ക് ഉയര്‍ന്നു. രക്തദാനം പോലുള്ള മെഗാ ക്യാംപെയ്‌നുകള്‍ ഏറ്റെടുത്തു നടത്തി വിജയപ്പിക്കാന്‍ കേളി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. തുടര്‍ന്നും പ്രവാസ സമൂഹത്തിന് താങ്ങും തണലുമായ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.






