
റിയാദ്: കേളി കലാ സംസ്‌കാരരിക വേദി മലാസ് ഏരിയ കമ്മറ്റിയെ മൂന്നു ഏരിയകളായി വിഭജിച്ചു. മലാസിന് പുറമെ ഒലയ്യ, മജ്മ ഏരിയ കമ്മറ്റികളാണ് പുതുതായി നിലവില്‍ വന്നത്. മലാസ് ഏരിയ (ജരീര്‍, ഹാര, മലാസ് യൂണിറ്റുകള്‍) ഒലയ ഏരിയ (സുലൈമാനിയ, തഹ്‌ലിയ, ഒലയ യൂണിറ്റുകള്‍), മജ്മ ഏരിയ (ഹോത്തസുദൈര്‍, താദിഖ്, തുമൈര്‍, മജ്മ യൂനിറ്റുകള്‍) എന്നിങ്ങനെ ഏരിയകള്‍ക്കു കീഴില്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കും. മലാസ് ഏരിയ സമ്മേളനത്തിലാണ് പുതിയ ഏരിയാ കമ്മറ്റികള്‍ക്ക് രൂപം നല്‍കിയത്.

ഒലയ ഏരിയയുടെ ഭാരവാഹികളായി നൗഫല്‍ ഉള്ളാട്ട്ചാലി (സെക്രട്ടറി), റിയാസ് പള്ളാട്ട് (പ്രസിഡന്റ്), ഗിരീഷ്‌കുമാര്‍ (ട്രഷറര്‍), മുരളി കൃഷ്ണന്‍, അമര്‍ പുളിക്കല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ലബീബ്, അനീഷ് കെ കെ (വൈസ് പ്രെസിഡന്റുമാര്‍), പ്രശാന്ത് ബാലകൃഷ്ണന്‍ (ജോയിന്റ് ട്രഷറര്‍), അബ്ദുല്‍ കരീം, ഷമീം മേലേതില്‍, കബീര്‍ തടത്തില്‍, സുലൈമാന്‍, നിയാസ്, ഇര്‍ഷാദ്, സുരേഷ് പള്ളിയാളില്‍, സമീര്‍ മൂസാ, ഷാനവാസ്, ബിജിന്‍, അനീഷ് മംഗലത്ത് എന്നിവര്‍ നിര്‍വാഹകസമിതി അംഗങ്ങളായി 19 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.






