
റിയാദ്: ഗാന്ധിജയന്തി ദിനത്തില്‍ സമാധാന സന്ദേശം വിളംബരം ചെയ്തു ‘മാനിഷാദ ഐക്യദാര്‍ഢ്യ സദസ്സ്’ സംഘടിപ്പിച്ചു. പ്രാര്‍ത്ഥനാ സദസ്സും ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണ് മഹാത്മജിയുടെ 157-ാം ജന്മദിനം ആഘോഷിച്ചത്. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ സബര്‍മതിയിലാണ് പരിപാടി ഒരുക്കിയത്. ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ഗാന്ധിയുടെ അഹിംസ, സത്യാഗ്രഹം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് ഓര്‍മ്മിപ്പിച്ചു.

പ്രാര്‍ത്ഥനാ സദസ്സില്‍ ഗാന്ധിജിയുടെ ചിന്തകളും പ്രസ്ഥാനങ്ങളും ആധുനിക ഭാരതത്തോടുള്ള ബന്ധവും നാദിര്‍ഷാ റഹ്മാന്‍ അവതരിപ്പിച്ചു. ഗാന്ധിജി സ്വപ്നം കണ്ടത് സഹവര്‍ത്തിത്വമുള്ള ഇന്ത്യയെയായിരുന്നു. ഫാസിസ്റ്റ് വര്‍ഗീയ മനോഭാവങ്ങള്‍ ഗാന്ധിയുടെ ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഗാന്ധിയെ അവര്‍ കൊന്നു, പക്ഷേ ഗാന്ധി മരിച്ചിട്ടില്ല, ക്ഷമയിലും സ്‌നേഹത്തിലും അദ്ദേഹം ഇന്നും ജീവിക്കുന്നു’ യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
ഭക്ഷണം, മതം, ഭാഷ, ജാതി എന്നിവയുടെ പേരില്‍ മനുഷ്യരെ വിഭജിക്കുന്ന സമൂഹത്തില്‍ ഗാന്ധിജയന്തി ഒരു ആഘോഷമല്ല, അത് ഒരു മുന്നറിയിപ്പാണെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, ഫൈസല്‍ ബാഹസ്സന്‍, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, ശിഹാബ് കൊട്ടുകാട്, അസ്‌ക്കര്‍ കണ്ണൂര്‍, റഹ്മാന്‍ മുനമ്പത്ത്, സലീം അര്‍ത്തിയില്‍, അബ്ദുല്‍ കരീം കൊടുവള്ളി, ബാലുക്കുട്ടന്‍, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, ഷുക്കൂര്‍ ആലുവ, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, റഫീഖ് വെമ്പായം, ജോണ്‍സണ്‍ മാര്‍ക്കോസ്, ഹക്കീം പട്ടാമ്പി, അശ്‌റഫ് മേച്ചേരി, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ മാവൂര്‍, നാസര്‍ വലപ്പാട്, സിദ്ധീഖ് കല്ലുപറമ്പന്‍, സന്തോഷ് ബാബു കണ്ണൂര്‍, ഒമര്‍ ഷരീഫ് കോഴിക്കോട്, ബഷീര്‍ കോട്ടയം, ഷാജി മടത്തില്‍, കമറുദ്ധീന്‍ ആലപ്പുഴ, ബാബുക്കുട്ടി പത്തനംതിട്ട, ശിഹാബ് കരിമ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





