ഭരണഘടന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കേളി
റിയാദ്: പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേരളി സാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ നാലാമത് സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തോടും സമൂഹത്തോടും ഉത്തരവാദിത്തവും പൗരബോധവുമുള്ള സമൂഹമാണ് ഇന്ത്യക്ക് ആവശ്യം. ഇതിന് വിദ്യാര്‍ഥികള്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. ബത്ഹ ക്ലാസ്സിക് ഹാളില്‍ അഴീക്കോടന്‍ രാഘവന്‍ നഗറില്‍ നടന്ന സമ്മേളനം ജിസാന്‍ പ്രവാസി സംഘം മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ ഡോ. മുബാറക് സാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.പി മുരളി അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍, […]

