Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

riyadh bureau

gulf, saudi

ജനാധിപത്യ മൂല്യങ്ങള്‍ പുതുതലമുറയ്ക്ക് കൈമാറണം: എം. മൊയ്തു മാസ്റ്റര്‍

ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മങ്കട മണ്ഡലം യു.ഡി.എഫ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം. മൊയ്തു മാസ്റ്റര്‍ക്കു ഒ.ഐ.സി.സി മങ്കട മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഇ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഷൗക്കത്ത് പുഴക്കാട്ടിരിയും, ഇ.പി. മുഹമ്മദാലിയും ചേര്‍ന്ന് സമ്മാനിച്ചു. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിച്ചുവരുകയാണെന്ന് മൊയ്തു മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടിയുടെ മൂല്യങ്ങളും […]

gulf, saudi

കരുണയുടെ കൈത്താങ്ങ്: വേങ്ങരയില്‍ റിയാദില്‍ നിന്നൊരു ഭവനം

റിയാദ്: ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയണ്‍ ‘ദാറുല്‍ ഖൈര്‍’ പതിമൂന്നാമത് ഭവനം സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര കുഴിച്ചെന സ്വദേശിയായ പ്രവാസിക്കാണ് ഭവനം സമ്മാനിച്ചത്. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീട് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ദാറുല്‍ ഖൈര്‍. വീടിന്റെ താക്കോല്‍ ദാനം ഐ.സി.എഫ് റിയാദ് സോഷ്യല്‍സര്‍വീസ് ഡയറക്ടറേറ്റ് (എസ്.എസ്.ഡി ) ഡെപ്യൂട്ടി പ്രസിഡന്റ് ബഷീര്‍ മിസ്ബാഹി നിര്‍വ്വഹിച്ചു. മുസ്‌ലിം ജമാഅത്ത് വേങ്ങര കൂരിയാട് സര്‍ക്കിള്‍ പ്രസിഡന്റ് ഷാഫി മുസ്‌ലിയാര്‍

gulf, saudi

തലശ്ശേരി കൂട്ടായ്മ ക്വിസ്; ഒന്നാം സ്ഥാനം ഹാജറാ ഹൈഫയ്ക്ക്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്ലിയുഎ) റിപ്പബ്ലിക് ദിന ക്വിസ്സ് മത്സര വിജയിയെ പ്രഖ്യാപിച്ചു. മുഴപ്പിലങ്ങാട് ഹാജറാ ഹൈഫ ഒന്നാം സ്ഥാനം നേടി. തലശ്ശേരിയില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മോചേരി ഉപഹാരം സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ഷാനിദ് അലി, സെലിന്‍ ഫുഹാദ് എന്നിവക്കാണ്. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഫെബ്രുവരി 20ന് റിയാദില്‍ നടക്കുന്ന തലശ്ശേരി ഇഫ്താര്‍ സംഗമത്തില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. 125 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ക്വിസ്

gulf, saudi

രംഗാവതരണങ്ങളുടെ കളിമുറ്റം ഒരുക്കിയ വാസുവേട്ടന് ‘തട്ടകം’ യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സാംസ്‌കാരിക പ്രവര്‍ത്തകരായ വാസുദേവന്‍ പിളള -പ്രീതി വാസുദേവന്‍ ദമ്പതികള്‍ക്ക് തട്ടകം റിയാദ് യാത്രയയപ്പ് നല്‍കി. അല്‍മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. തട്ടകം രക്ഷധികാരിയും സ്ഥാപകരില്‍ ഒരാളുമാണ് വാസുവേട്ടന്‍. കലാ കൂട്ടായ്മയ്ക്കു സമ്മാനിച്ച സ്‌നേഹവും പരിചരണവും മറക്കാന്‍ കഴിയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. തട്ടകം പിച്ചവെച്ച നാള്‍ മുതല്‍ രംഗാവതരണങ്ങളുടെ കളിമുറ്റമായിരുന്നു വാസുവേട്ടന്റെ ഭവനം. നാടകത്തിന്റെ ജനനവും വളര്‍ച്ചയും കലാരൂപാന്തരവും ആരംഭിച്ചത് അവിടെ നിന്നായിരുന്നു.

gulf, saudi

റമദാന്‍ ഷോപ്പിംഗ്: ‘ഗോള്‍ഡ് എന്‍ ഡ്രൈവ്’ പ്രമോഷനുമായി മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍

റിയാദ്: റമദാന്‍ വ്രതനാളുകളെ വരവേല്‍ക്കാനൊരുങ്ങി മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി വിലക്കിഴിവും വന്‍ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ‘ഗോള്‍ഡ് ‘എന്‍ ഡ്രൈവ്’ എന്ന പ്രൊമോഷന്‍ ക്യാമ്പയിന്‍ ഫെബ്രുവരി 10 മുതല്‍ ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 4 ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറുകള്‍, നൂറു പേര്‍ക്ക് 1 ഗ്രാം ഗോള്‍ഡ് കോയിന്‍, 8 ഐഫോണ്‍ 17 പ്രോ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ഉപഹാരമായി

gulf, saudi

അതിരുകള്‍ കടന്ന അക്ഷര കൂട്ടായ്മ: മീഡിയ അക്കാദമിയുടെ പ്രവാസി മാധ്യമ ഡയറക്ടറി പ്രകാശനം

തിരുവനന്തപുരം: മീഡിയ അക്കാദമി തയ്യാറാക്കിയ മലയാളി പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ ഡയറക്ടറി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി സുഭാഷ് ഐഎഎസ് പ്രകാശനം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ ചെന്നൈ റസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെ ലഘുവിവരണമാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുന്‍ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ വി.പി.ജോയി

gulf, saudi

ഇന്ത്യന്‍ വ്യോമസേന കേന്ദ്രം സന്ദര്‍ശിച്ച് സൗദി എയര്‍ ഡിഫന്‍സ്

റിയാദ്: പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി റോയല്‍ സഊദി എയര്‍ ഡിഫന്‍സ് ഫോഴ്‌സിലെ നാലംഗ പ്രതിനിധി സംഘം ഇന്ത്യന്‍ വ്യോമ സേനയുടെ ലഖ്‌നൗ കേന്ദ്രം സന്ദര്‍ശിച്ചു. പരിശീലനം, സാങ്കേതിക വിനിമയം എന്നിവയുടെ ഭാഗമായാണ് സന്ദര്‍ശനം. ഇന്ത്യന്‍ വ്യോമ സേനയുടെ പ്രവര്‍ത്തന രീതി, പരിശീലന സംവിധാനങ്ങള്‍, സാങ്കേതിക ശേഷികള്‍ എന്നിവ പ്രതിനിധി സംഘത്തോട് വിശദീകരിച്ചു. വ്യോമ കേന്ദ്രത്തിലെ വിവിധ യൂണിറ്റുകള്‍, പരിശീലന സൗകര്യങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരില്‍ വിലയിരുത്തുകയും ചെയ്തു. നഗരത്തിലെ പ്രധാന സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. ഇരു

gulf, saudi

‘നോര്‍ക്ക കെയറി’ല്‍ കോടതി അലക്ഷ്യം; ഹര്‍ജി ഫയല്‍ ചെയ്തു പ്രവാസി ലീഗല്‍ സെല്‍

തിരുവനന്തപുരം: നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. മടിങ്ങിയ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ആവിഷ്‌കരിക്കണമെന്നു പ്രവാസി ലീഗല്‍ സെല്‍ 2025 സെപ്തംബറില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച കോടതി ആവശ്യമായ ഉത്തരവ് എത്രയും വേഗം പുറപ്പെടുവിക്കാന്‍ നോര്‍ക്ക റൂട്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നോര്‍ക്ക റൂട്‌സ് സി ഇ ഓ അജിത്

gulf, saudi

നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകം; യു.ഡി.എഫ് കേരളത്തിന്റെ യഥാര്‍ഥ ബദല്‍

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക അവസരമാണെന്ന് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയമാണ്. വിശ്വാസ്യതയുള്ള ഭരണവും വികസന കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുന്ന യു.ഡി.എഫ് ആണ് കേരളത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ ബദലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, യുവജനങ്ങളുടെ അവസരക്കുറവ്, കാര്‍ഷിക മേഖലയിലെ അവഗണന, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നയപരമായ പിഴവുകള്‍ എന്നിവ പൊതുസമൂഹത്തിന് വലിയ തിരിച്ചടിയാണ്. വികസനവും ജനക്ഷേമവും എന്ന പേരില്‍ ഉയര്‍ത്തിയ വാഗ്ദാനങ്ങള്‍

gulf, saudi

‘എജ്യൂകോര്‍’ സംഗമം: വിദേശ പഠന അനുഭവങ്ങള്‍ പങ്കുവച്ച് കോഴിക്കോടന്‍സ് കുട്ടികള്‍

റിയാദ്: ‘കോഴിക്കോടന്‍സ്’ കരിയര്‍ വിഭാഗം ‘എജ്യൂകോര്‍’ അംഗങ്ങളുടെ സംഗമം അരങ്ങേറി. ഫൗണ്ടര്‍ ഒബ്‌സര്‍വര്‍ മുനീബ് പാഴൂര്‍ ഉദ്ഘാടനം ചെയ്തു. മൈമൂന അബ്ബാസ്, നിസാര്‍ വേങ്ങേരി, ഫെബിന നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്ന ‘എജ്യൂകോര്‍’ അംഗങ്ങളായ ഹെനിന്‍ ഫാത്തിമ (കെയ്‌റോ യൂണിവേഴ്‌സിറ്റി), ഇഷാന്‍ കബീര്‍ (ആസ്‌ത്രേലിയ), മിസ്ഹബ് മുഹ്‌യുദ്ധീന്‍ (ഇറ്റലി), നൗറീന്‍ സഹീര്‍ (ബാംഗ്ലൂര്‍), ആയിഷ സംറ ഹര്‍ഷദ് (മലേഷ്യ), ഫെമിന്‍ ഫാത്തിമ (ഷാര്‍ജ യുഎഇ), ആദിത്യ അനില്‍കുമാര്‍ (കാനഡ), ശദ ശംസുദ്ധീന്‍ (ഇംഗ്ലണ്ട്),

gulf, saudi

റിയാദില്‍ കോഴിക്കോടന്‍സ് വൈബ്‌സ്; പുതിയ സാരഥികളുടെ സ്ഥാനാരോഹണം

റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ ആറാം സീസണ്‍ ‘വൈബ്‌സ്-26’ന് പ്രൗഢ തുടക്കം. എക്‌സിറ്റ് പതിനെട്ടിലെ അഗാദീര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ പുതിയ സാരഥികളുടെ സ്ഥാനാരോഹണം നടന്നു. ചീഫ് ഓര്‍ഗനൈസര്‍ കെ സി ഷാജുവിന്റെ നേതൃത്വത്തില്‍ പതിനൊന്നംഗ സമിതിയും വനിതാ ലീഡേഴ്‌സ് ഗ്രൂപ്പുമാണ് ചുമതല ഏറ്റെടുത്തത്. രക്ഷാധികാരികളായ സിറ്റി ഫ്‌ളവര്‍ മാനേജിങ് ഡയറക്ടര്‍ അഹ്മദ് കോയ, ലുഹാ ഗ്രൂപ്പ് എംഡി ബഷീര്‍ പാരഗണ്‍, വി. കെ. കെ. അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

gulf, saudi

യാമ്പു കെഎംസിസി കാല്‍പ്പന്തുത്സവം; ആവേശപ്പോരില്‍ അക്‌നെസ് എഫ്‌സി ചാമ്പ്യന്‍മാര്‍

യാംബു: എം.ടി സഹീര്‍ മെമ്മോറിയല്‍ മെഗാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അക്‌നെസ് എഫ്.സി ചാമ്പ്യാന്മാര്‍. കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി 40-ാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു ടൂര്‍ണമെന്റ്. ഫൈനലില്‍ കാര്‍ഫുഡ് എഫ്.സി സനഇയ്യ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അക്‌നെസ് ടീമിലെ അഫ്‌സല്‍ ‘മാന്‍ ഓഫ് ദി മാച്ച്’ ആയും സഹീര്‍ ഏറ്റവും നല്ല ഗോള്‍ കീപ്പറായും തെരെഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ‘ടോപ് സ്‌കോറര്‍’ ആയി എച്ച്.എം.ആര്‍ എവര്‍ഗ്രീന്‍ എഫ്.സിയിലെ സുഹൈറും ഏറ്റവും നല്ല കളിക്കാരന്‍ അക്‌നെസ് എഫ്.സിയിലെ

gulf, saudi

ജിദ്ദ-കോഴിക്കോട് നേരിട്ടു ‘സൗദിയ’ സര്‍വീസ് പുനരാരംഭിക്കണം

മുഹമ്മദ് കല്ലിങ്ങല്‍ ജിദ്ദ: ദേശീയ വിമാനക്കമ്പനി സൗദി എയര്‍ലൈസന്‍സ് ജിദ്ദ-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജിദ്ദയില്‍ നിന്നുള്ള മലബാര്‍ പ്രവാസികള്‍ക്ക് റിയാദ് വഴി സൗദിയ കണക്ഷന്‍ ഫ്‌ളൈറ്റ് ലഭ്യമാണ്. എന്നാല്‍, റമദാന്‍, പെരുന്നാള്‍, ഹജ്ജ് സീസണ്‍ പ്രമാണിച്ച് തിരക്ക് കൂടുന്ന സാഹചര്യങ്ങളില്‍ ജിദ്ദ-കോഴിക്കോട് നേരിട്ടു സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. 2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തത്തെ തുടര്‍ന്നാണ് ജിദ്ദ-കോഴിക്കോട് സര്‍വീസ് നിര്‍ത്തിയത്. സൗദിയ സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ഇന്ത്യന്‍ വ്യോമയാന വകുപ്പ്

gulf, saudi

മലയാളി എഞ്ചിനീയര്‍ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി പൂവത്താണി വട്ടപ്പറമ്പ് മുഹമ്മദ് അഫ്‌സല്‍ (36) ആണ് മരിച്ചത്. മയ്യിത്ത് ബക്ഷ് ആശുപത്രി മോര്‍ച്ചറിയില്‍. ഖാലിദ് ബിന്‍ വലിദ് കംപ്യൂട്ടര്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ എഞ്ചിനിയറായിരുന്ന. ശറഫിയഖാലിദ് ബിന്‍ വലീദിലായിരുന്നു താമസം. പിതാവ് മുഹമ്മദ്, മാതാവ് മൈമൂന, ഭാര്യ ഉവൈസ, മക്കള്‍: അജ്‌വ അഫ്‌സല്‍, ഫാത്തിമ അസ്ഹ, സഹോദരികള്‍: ഹസ്‌നത്ത്, മുഹസിന, ആമിന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍

Scroll to Top