‘വി ദ പീപ്പിള്‍’ വാര്‍ഷികവും സാഹിത്യ സദസ്സും
റിയാദ്: സാംസ്‌കാരിക കൂട്ടായ്മ ‘വി ദ പീപ്പിള്‍’ ഒന്നാം വാര്‍ഷികം ആഘോഷിച്ചു, സാഹിത്യസദസ്, കേരളപ്പിറവി ദിനാഘോഷം എന്നിവയും നടന്നു. മാലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സലിം പള്ളിയില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. സബീന എം. സാലി, നിഖില സമീര്‍, കമര്‍ബാനു അബ്ദുല്‍സലാം, ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍ എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. സാഹിത്യകാരന്മാരെ ഷീബ ഫൈസല്‍, ഷൈനി നൗഷാദ്, ഷംനാദ് കരുനാഗപ്പള്ളി, സലിം പള്ളിയില്‍ എന്നിവര്‍ പരിചയപ്പെടുത്തി. ‘പ്രവാസിയും […]













