ഷിഫാ മലയാളി സമാജം വാര്‍ഷികവും ഓണാഘോഷവും
റിയാദ്: ഷിഫ മലയാളി സമാജം ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നടന്ന സമൂഹ സദ്യയില്‍ ആയിരത്തിലധികം വര്‍ഷോപ്പ് തൊഴിലാളികള്‍ പങ്കെടുത്തു. അത്തപ്പൂക്കളം, മാവേലി, ചെണ്ടമേളം തുടങ്ങി വര്‍ണാഭമായ ആഘോഷങ്ങളാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരുക്കിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, സന്തോഷ് തിരുവല്ല, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, പ്രകാശ് ബാബു വടകര, ബിജു മടത്തറ, […]














