Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

ആവാസ് ഫ്രീ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 10ന്

റിയാദ്: ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍ (ആവാസ്) റിയാദ് ഘടകം പ്രമേഹ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബദ്‌റുദ്ദീന്‍ പോളിക്ലിനിക്കുമായി സഹകരിച്ചാണ് ക്യാമ്പ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 10ന് HbA1c പരിശോധന സൗജന്യമായി നടത്തും. രാവിലെ 8 മുതല്‍ 11 വരെയും വൈകുന്നേരം 2 മുതല്‍ 5 വരെയും ബത്ഹ ബദ്‌റുദ്ദീന്‍ പോളിക്ലിനിക്കി ക്യാമ്പ് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത പ്രവാസികള്‍ക്കാണ് മുന്‍ഗണന. പ്രവാസികള്‍ക്കിടയില്‍ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് പരിശോധനാ ക്യാമ്പെന്നും സംഘാടകര്‍ പറഞ്ഞു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 ഇന്ത്യക്കാര്‍ക്കാണ് സേവനം. ഡോക്ടര്‍മാരുടെ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടക്കും. മൂന്നു മാസത്തെ ഒരാളുടെ ശരീരത്തിലെ ബ്ലഡ് ഗ്‌ളൂക്കോസ് (ഷുഗര്‍) ശരാശരി അളവാണ് HbA1c. പ്രമേഹ നിര്‍ണയത്തിന് അവലംബിക്കുന്ന പരിശോധനയാണിത്. ഇതിന് 125 റിയാലില്‍ കൂടുതല്‍ ചെലവു വരും. കുറഞ്ഞ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള സാധാരണക്കാര്‍ക്ക് കവറേജ് ലഭിക്കാത്ത സാഹചര്യത്തിലാണ് സൗജന്യ ക്യാമ്പ്.

പ്രമേഹ നിര്‍ണയം നടത്തി അതിനനുസരിച്ച് ഭക്ഷണം നിയന്ത്രിച്ചും ജീവിത ശൈലിയില്‍ മാറ്റം വരുത്തിയും ജീവിതം ചിട്ടപ്പെടുത്താന്‍ കഴിയും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആരോഗ്യം സംരക്ഷിക്കുവാനും ഗുരുതര രോഗങ്ങളെ തടയുവാനും പ്രമേഹം നേരത്തെ കണ്ടെത്തുന്നതിലൂടെ കഴിയും.

വാര്‍ത്താ സമ്മേളനത്തില്‍ ആവാസ് സെന്‍ട്രല്‍ കമ്മറ്റി കണ്‍വീനര്‍ അസീസ് കടലുണ്ടി, സ്ഥാപക അംഗങ്ങളായ അബ്ദുല്‍ മജീദ് തിരൂര്‍, ജലീല്‍ വള്ളിക്കുന്ന്, ബദ്‌റുദ്ദിന്‍ ക്ലിനികിലെ ഡോ. പ്രുധ്വി ഗദ്ദാം, ഡോ. തനൂറ ആലം, ഡോ. മൊയാദ് മഹ്‌ജോബ്, ഹെഡ് നഴ്‌സ് സിസ്റ്റര്‍ റിയ തെരേസ, ഹാരിസ് വടക്കേമണ്ണ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0532528262 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top