Sauditimesonline

1 edapa
'എടപ്പ' അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

മുസ്ലിം ലീഗ് സ്ഥാപക ദിന സംഗമം

റിയാദ്: മുസ്‌ലിം ലീഗ് സ്ഥാപക ദിന സംഗമം വിവിധ പരിപാടികളോടെ ആചരിച്ചു. റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമൂഹത്തിന്റെയും സമുദായത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലീഗും കെ.എം.സി.സിയും നിര്‍വഹിക്കുന്നതെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

റിയാദ് എക്‌സിറ്റ് പതിനെട്ടിലെ ലാറൈന്‍ വിശ്രമ കേന്ദ്രത്തില്‍ പ്ലാറ്റിനം ജൂബിലി സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാടിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 75 പ്രവര്‍ത്തകര്‍ 75 പതാകകള്‍ ഉയര്‍ത്തി. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം നിര്‍വഹിച്ചു.

‘സുരക്ഷിതത്വ ബോധത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍’ എന്ന വിഷയം സത്താര്‍ താമരത്ത് അവതരിപ്പിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍, ഷാഫി ദാരിമി പുല്ലാര, പി.സി അബ്ദുല്‍ മജീദ്, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ പ്രചാരണ ഭാഗമായി വിളംബര ജാഥ, മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് മുസ്ലിം ലീഗ് ചരിത്ര ക്വിസ്, ഇശല്‍ സന്ധ്യ, ഫുട്‌ബോള്‍ ഷൂട്ടൗട്ട്, മധുര വിതരണം എന്നിയവയും പരിപാടിയുടെ ഭാഗമായി നടന്നു.

അബ്ദുല്‍ നാസര്‍ കെപി ഖിറാഅത് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ അബ്ദുറഹിമാന്‍ സ്വാഗതവും ട്രഷറര്‍ മുജീബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു. യൂനുസ് കൈതക്കോടന്‍, ജലീല്‍ പുല്‍പ്പറ്റ, യൂനുസ് തോട്ടത്തില്‍, ഷൗക്കത്ത് പുല്‍പ്പറ്റ, ഷുക്കൂര്‍ കോഡൂര്‍, മുസമ്മില്‍ കാളമ്പാടി, അമീറലി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top