
റിയാദ്: സൗദി അറേബ്യയില്‍ ദിവസം ശരാശരി 30 പുതിയ വാണിജ്യ രജിസ്ട്രേഷനാണ് കഴിഞ്ഞ വര്‍ഷം നടന്നതെന്ന് വാണിജ്യ മന്ത്രാലയം. ഇതില്‍ 460 എണ്ണം കമ്പനികളാണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ ഒന്‍പത് മാസത്തിനിടെ 7395 പുതിയ വാണിജ്യ രജിസ്ട്രേഷനാണ് അനുവദിച്ചത്. ഇതില്‍ 5944 സ്ഥാപനങ്ങള്‍ പ്രധാന വ്യാണിജ്യ വിഭാഗത്തിലും 1451 എണ്ണം നിലവിലുളള സംരംഭങ്ങളുടെ ശാഖകളുമാണ്. വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് മൂന്ന് മിനുറ്റിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നേടാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.

യുവ സംരംഭകരേയും പുതിയ വാണിജ്യ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളാണ് വാണിജ്യ മന്ത്രാലയവും നിക്ഷേപ മന്ത്രാലയവും രാജ്യത്ത് നടപ്പിലാക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി മള്‍ട്ടി നാഷണല്‍ കമ്പനികളെ ആകനഷിക്കുന്നതിനുളള പദ്ധതി പ്രകാരം നിരവധി കമ്പനികള്‍ റിയാദില്‍ റീജിയനല്‍ ഓഫീസുകള്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി വനിതകള്‍ ഉള്‍പ്പെടെയുളള സംരംകരെ പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതി പ്രകാരം നിരവധി പുതിയ സ്ഥാപനങ്ങളും അടുത്ത് കാലത്ത് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.