Sauditimesonline

jaseela
പ്രവാസി ഓര്‍മ്മകളുടെ സൗഹൃദക്കൂട്; റിയാദ് കെഎംസിസി വനിതാ ലീഡേഴ്‌സ് സംഗമം

കായംകുളം മുന്‍ വൈസ്. ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞ് നിര്യാതനായി

ആലപ്പുഴ: കായംകുളം നഗരസഭ മുന്‍ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവുമായ പി കെ കൊച്ചുകുഞ്ഞ് (84) നിര്യാതനായി. വാര്‍ധക്യ സഹജമയ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാര്‍ച്ച് പന് രാവിലെ 10ന് കായംകുളം മുസ്ലീം ജമാഅത്ത് കബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും.

അഞ്ച് പതിറ്റാണ്ട് കായംകുളത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലത്തില്‍പി കെ കൊച്ചുകുഞ്ഞ് യുഡിഎഫിന് നേതൃത്വം നല്‍കിയ കാലത്താണ് തച്ചടി പ്രഭാകരനും എംഎം ഹസനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കാല്‍ നൂറ്റാണ്ട് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വഹിച്ചു. 36 വനഷം നഗരസഭാ അംഗം, വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ കായംകുളം നഗരത്തിന്റെ സുസ്ഥിര വികസനത്തിന് നിര്‍ണായക സംഭാവന നല്‍കാനും കൊച്ചുകുഞ്ഞ് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, കായംകുളം മുസ്‌ലിം ജമാഅത്ത് എന്നിവയുടെ സാരഥിയായും വര്‍ഷങ്ങളോളം സേവനം അനുഷ്ടിച്ചു.

ഭാര്യ: സുഹ്‌റാ ബീവി (മുന്‍ നഗരസഭാ കൗണ്‍സിലര്‍). റിയാദില്‍ നോക്കിയ അല്‍ സൗദിയ ടെലികോം കമ്പനിയില്‍ ഉദ്യോഗസ്ഥരായ പി കെ ഷാജി, പി കെ ബാബു, നഗരസഭാ കൗണ്‍സിലര്‍ അമ്പളി ടീച്ചര്‍ (എല്‍എംഎച്എസ്), ഷീജ എന്നിവര്‍ മക്കളാണ്. ദര്‍ശന ടിവി അവതാരക ഷബീന ഷാജി, ഇര്‍ഷാദ് (ബിസിനസ്സ്) എന്നിവരാണ് ജാമാതാക്കളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top