Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ഗാന്ധിഘാതകരെ മഹത്വവത്കരിക്കുന്നു: ആര്യാടന്‍ ഷൗക്കത്ത്

റിയാദ്: സ്വാതന്ത്ര്യ സമരത്തെയും സമരനായകരെയും അരികുവല്‍ക്കരിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങളെ ചെറുക്കണമെന്ന് കെപിസിസി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്. നമ്മുടെ മൗനം സമ്മതത്തിന്റെ പറ്റിലെഴുതിച്ചേര്‍ത്ത് ഗാന്ധി ഘാതകരുടെ പേരില്‍ ജില്ലയും യൂണിവേഴ്‌സിറ്റികളും എയര്‍ പോര്‍ട്ടുകളും പുനര്‍നാമകരണം ചെയ്യുന്നു. ഇതിലൂടെ ചരിത്ര അപ നിര്‍മിതിയാണ് നടക്കുന്നത്.

സംഘപരിവാറിന് മത രാഷ്ട്രം സൃഷ്ട്ടിക്കണമെങ്കില്‍ ‘കോണ്‍ഗ്രസ്’ എന്ന ഇന്ത്യയുടെ വികാരം ഇല്ലാതാക്കണം. അതുകൊണ്ടാണ് സംഘപരിവാര്‍ വിരുദ്ധ ശബ്ദങ്ങളെ പണം, സര്‍ക്കാര്‍ ഏജന്‍സി എന്നിവ ഉപയോഗിച്ച്ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. റിയാദില്‍ നടന്ന സൗദി ഒഐസിസി നവസങ്കല്‍പ്പ് ചിന്തന്‍ ശിവിറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.

വ്യത്യസ്തരായിരിക്കാനും അതിന്റെ പേരില്‍ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശത്തിന്റെ പേരാണ് ജനാധിപത്യം. അല്ലാതെ ഭൂരിപക്ഷത്തിന്റെ തീരുമാനം എല്ലാവരും അനുസരിക്കുന്നതിന്റെ പേരല്ല. മറിച്ചുള്ളതെല്ലാം ഫാഷിസമാണ്. ഇന്ന് ഇന്ത്യയില്‍ ജനാധിപത്യം മതേതരത്വം എന്ന മുദ്രാവാക്ക്യം ഉയര്‍ത്തുന്നതും ആവശ്യപ്പെടുന്നതും കോണ്‍ഗ്രസ് മാത്രമാണ്.

കേരളം ഭരിക്കുന്ന സിപിഎം പോലും ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു. അതാണ് സമീപകാല കേരളം രാഷ്ട്രീയം. പ്രതിഷേധം എന്ന വാക്കിനെ പോലും ഭയപ്പെടുന്ന പിണറായി സ്‌റ്റേറ്റ് പോലീസിന്റെ അകമ്പടിയില്‍ ജനജീവിതം ദുസ്സഹമാക്കുന്ന കാഴ്ചയാണ് തെരുവുകളില്‍ കാണുതെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ പി സരിന്‍ പറഞ്ഞു.

രാവിലെ 9 നു കെപിസിസി സെക്രട്ടറി ആര്യാടന്‍ ഷൗക്കത് പതാക ഉയര്‍ത്തിയതോടെ ചിന്തന്‍ ശിവിര്‍ ആരംഭിച്ചു. 4 സെഷനുകളിലായി ആര്യാടന്‍ ഷൗക്കത്, ഡോ. സരിന്‍ എന്നിവര്‍ കോണ്‍ഗ്രസ് ചരിത്രം വര്‍ത്തമാനം, ഡിജിറ്റല്‍ യുഗത്തിലെ കാപട്യ പ്രചാരണം, പ്രവാസി രാഷ്ട്രീയ പ്രവര്‍ത്തനം, നേതൃത്വപാടവം എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.

സമാപന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. ഗ്‌ളോബര്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരന്‍ പിള്ള, നാഷനല്‍ കമ്മിറ്റി പ്രസിഡണ്ട് ശങ്കര്‍ എളംകുര്‍, റീജിയണല്‍ കമ്മിറ്റി പ്രസിഡന്റുമാരായ ബിജു കല്ലുമല, മുനീര്‍ കെ. ടി. എ. അഷറഫ് കുറ്റിച്ചല്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും റഹ്മാന്‍ മുനമ്പത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top