റിയാദ്: സൗദി അറേബ്യയില്‍ പുതുതായി നിയമിതരായ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ഭരണാധികാരി സല്‍മാന്‍ രാജബാവിന്റെ സാന്നിധ്യത്തില്‍ റിയാദ് ഇര്‍ഖ കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.
ഇസ്‌ലാമിക മൂല്യങ്ങളോുെം ഭരണാധികാരി സല്‍മാന്‍ രാജാവിനോടും രാജ്യത്തോുെം കൂറുകാണിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മന്ത്രിമാര്‍ അധികാരം ഏറ്റെടുത്തത്. രാജ്യത്തിന്റെ രഹസ്യം സൂക്ഷിക്കുമെന്നും രാജ്യതാല്‍പര്യം സംരക്ഷിക്കുമെന്നും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. വിശ്വസ്തത, സത്യസന്ധത, നീതി, ആത്മാര്‍ത്ഥത എന്നിവ പ്രവര്‍ത്തനങ്ങളില്‍ കാത്തുസൂക്ഷിക്കുമെന്നും ദൈവനാമത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
മീഡിയാ മന്ത്രി സല്‍മാന്‍ അല്‍ ദോസരി, സഹമന്ത്രി എഞ്ചി. ഇബ്രാഹിം അല്‍ സുല്‍ത്താന്‍, മാനവ വിഭവ ശേഷി സഹമന്ത്രി ഇസ്മായില്‍ സഈദ് അല്‍ ഗാംദി, മന്ത്രി പദവിയുളള റോയല്‍ കോര്‍ട് ഉപദേഷ്ടാവ് ലഫ്. ജനറല്‍ മുഹമദ് ആമിര്‍ അല്‍ ഹര്‍ബി, സാംസ്‌കാരിക വകുപ്പ് സഹമന്ത്രി റകാന്‍ ഇബ്രാഹിം അല്‍ തൂഖ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.