സൗദിയില്‍ ബിനാമി സംരംഭകര്‍ക്കെതിരെ നടപടി

റിയാദ്: ബിനാമി ബിസിനസ് കണ്ടെത്താന്‍ സൗദി അറേബ്യയില്‍ 5,268 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ബിനാമി വിരുദ്ധ ദേശീയ സമിതി നവംബറില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, റെസ്‌റ്റോറന്റുകള്‍, സലൂണുകള്‍, ജനറല്‍ കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങള്‍, വാഹന വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഏതാനും സ്ഥാപനങ്ങളിഫ നിയമ ലംഘനം കണ്ടെത്തിയഃായി ബിനാമി വിരുദ്ധ സമിതി അറിയിച്ചു..

ഗുരുതര നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടപ്പിച്ചു. അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരുടെ അനധികൃത സമ്പാദ്യം കോടതി വിധി അനുസരിച്ച് കണ്ടുകെട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply