റിയാദ്: ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബത്ഹയില്‍ നടന്ന ചടങ്ങില്‍ ബിപിഎല്‍ കാര്‍ഗോ ജനറല്‍ മാനേജര്‍ സിറാജ് ബെസ്റ്റ് വേ നാഷണല്‍ പ്രസിഡന്റ് അസ്‌ലം പാലത്തിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
നാസര്‍ പൂനൂര്‍, സിദ്ദീഖ് എടക്കര, അമീന്‍ അസ്‌ലം, നിയാസ്, ഷാനിഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മലയാളി ഡ്രൈവര്‍മാരുടെ സാമൂഹിക, സംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമാണ് ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.