റിയാദ്: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നോര്‍ക്ക കാര്‍ഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ല കെഎംസിസിയുടെ സംഘടനാ ശാക്തീകരണ ക്യാമ്പയിന്‍ ‘ദ വോയേജി’ ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെല്‍പ് ഡെസ്‌ക് വഴി അംഗത്വം എടുത്തവര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് മഞ്ചേരി മണ്ഡലം നോര്‍ക്ക കോഡിനേറ്റര്‍ ആസാദ് പാണ്ടിക്കാടിന് കാര്‍ഡുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നോര്‍ക്ക റൂട്ട്‌സ് പദ്ധതികളില്‍ അംഗത്വം സ്വീകരിച്ച് ഗുണഭോക്താക്കളായി മാറാന്‍ പ്രവാസി സമൂഹം ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നോര്‍ക്ക ഉപ സമിതി ചെയര്‍മാന്‍ സഫീര്‍ ഖാന്‍ കരുവാരകുണ്ട് നോര്‍ക്കയുടെ വിവിധ പദ്ധതികളും അംഗത്വം എടുക്കേണ്ട ആവശ്യകതയും വിശദീകരിച്ചു.
ജില്ലാ കെഎംസിസി യുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നോര്‍ക്ക കാമ്പയിന്‍ ഹെല്‍പ് ഡെസ്‌ക് വഴി ആദ്യ ഘട്ടത്തില്‍ അംഗത്വമെടുത്ത ഇരുനൂറിലധികം അംഗങ്ങള്‍ക്കാണ് നോര്‍ക്ക ഐഡി കാര്‍ഡ് വിതരണം നടത്തിയത്. ഇനിയും അംഗത്വം എടുക്കാന്‍ ബാക്കിയുള്ളവര്‍ ജില്ലാ കെഎംസിസി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ഉപയോഗപ്പെടുത്തണമെന്ന് നോര്‍ക്ക ഉപസമിതി ആവശ്യപ്പെട്ടു. പരിപാടികള്‍ക്ക് മലപ്പുറം ജില്ലാ നോര്‍ക്ക ഉപസമിതി അംഗങ്ങളായ ജാഫര്‍ വീമ്പൂര്‍, നൗഫല്‍ ചാപ്പപ്പടി, മുജീബ് വണ്ടൂര്‍, നിഷാദ് കരിപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.