റിയാദ്: മഞ്ചേരി വെല്‍ഫേര്‍ അസോസിയേഷന്‍ പതിനാറാം വാര്‍ഷികം ‘ഖല്‍ബാണ് മഞ്ചേരി’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സാലിഹ് സി കെ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളന ത്തില്‍ ശിഹാബ് കോട്ടൂക്കാട് മുഖ്യാഥിതിയായിരുന്നു. അബ്ദുല്‍ റസാഖ് എന്ന കുഞ്ഞിപ്പ, അലവി പുതുശ്ശേരി എന്നിവരെ ആദരിച്ചു.
മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഫൈസല്‍ അമ്പലക്കാടന്‍, ഹാരിസ് തലാപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബഷീര്‍ വല്ലാഞ്ചിറ സ്വാഗതവും മുഖ്യ രക്ഷാധികാരി മുരളി വേട്ടേക്കോട് നന്ദിയും അറിയിച്ചു.
ദേവികാ നൃത്തകലാ ക്ഷേത്ര ഒരുക്കിയ വിവിധ നൃത്തനൃത്യങ്ങള്‍, മേളം റിയാദിന്റെ ചെണ്ടമേളം, കുഞ്ഞിമുഹമ്മദ്, ലിനെറ്റ് സ്‌കറിയ, സുഹൈബ് മലക്കാര്‍, നിഷാദ്, മന്‍സൂര്‍, അഭിനന്ദ ബാബുരാജ് എന്നിവരുടെ സംഗീതനിശ, കലാഭവന്‍ നസീബ് അവതരിപ്പിച്ച ഫിഗര്‍ഷോ എന്നിവയും അരങ്ങേറി.
പ്രോഗ്രാം കണ്‍വീനര്‍ വിനോദ് കൃഷ്ണ, ജാഫര്‍, ഹസ്സന്‍, ഷമീര്‍, മുഹ്‌സിന്‍, സലാം പയ്യനാട്, നാസര്‍, ബാബു കെ വി, സഹദ്, ഹാരിസ്, ജംഷീദ്, രഹ്നാസ്, അബൂബക്കര്‍, ഉസ്മാന്‍, സക്കീര്‍, അന്‍സാര്‍, മുരളി കീഴ്വീട്, ഫായിസ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.