റിയാദ്: കരുതലിന്റെ കരങ്ങള്‍ ചേര്‍ത്തു പിടിച്ചും സ്‌നേഹത്തിന്റെ സന്ദേശം വിളംബരം ചെയ്തും പുതു വര്‍ഷത്തെ വരവേറ്റ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്രിസ്മസും ആഘോഷിച്ചു. കേക്ക് മുറിച്ചു മധുരം വിതരണം ചെയ്താണു ആഹഌദം പങ്കുവെച്ചത്. വിവിധ കലാപരിപാടികളും അരങ്ങേറി.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡൈ്വസറി അംഗം ശിഹാബ് കോട്ടുകാട്, ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ തുടങ്ങി റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
മുഖ്യ രക്ഷാധികാരി അലി ആലുവ, പ്രസിഡന്റ് കബീര്‍ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂര്‍, ട്രഷറര്‍ ബിന്‍യാമിന്‍ ബില്‍റു, വൈസ് പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരി, വനിതാ ഫോറം പ്രസിഡന്റ് സാബ്രിന്‍ ഷംനാസ്, സെക്രട്ടറി അഞ്ജു അനിയന്‍, ട്രഷറര്‍ അഞ്ജു ആനന്ദ്, കോര്‍ഡിനേറ്റര്‍ കാര്‍ത്തിക അനീഷ് ജോയിന്‍ സെക്രട്ടറി മിനുജ മുഹമ്മദ്, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അന്‍സാര്‍ വര്‍ക്കല, വൈസ് പ്രസിഡന്റ് സുബി സുനില്‍, നാഷണല്‍ ബിസിനസ് ഫോറം കോഡിനേറ്റര്‍ നസീര്‍ ഹനീഫ, തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.