Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

ഇസ്താംബുള്‍ സ്ട്രീറ്റില്‍ ബിപിഎല്‍ കാര്‍ഗോ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദിലെ സുലൈ ഇസ്താംബുള്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മിന ഹൈപ്പറിന് സമീപം പുതിയ ശാഖയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖനും ബിപിഎല്‍ കാര്‍ഗോ ആന്റ് ലോജിസ്റ്റിക്‌സ് ചെയര്‍മാനുമായ അബ്ദുല്‍ ഹമീദ് അബ്ദുല്‍ മജീദ് അല്‍ മുബാറഖ് നിര്‍വഹിച്ചു.

ബി പി എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ മുഹമ്മദ് സുഫിയാന്‍, ആശിഖ് അഷ്‌റഫ്, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അസ്‌ലിം, എച് ആര്‍ മാനേജര്‍ സിറാജുദ്ദീന്‍ ആലപ്പുഴ, ബത്ഹ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് സിറാജ്, അഫ്‌സല്‍, ശഫാദ്, അസ്‌ലം പികെ, ശാനില്‍, അന്‍വര്‍, താജു മിന ഹൈപ്പര്‍ എംഡി റഹിം, എം ടി അര്‍ഷദ്, മുഹിയുദ്ദീന്‍ സഹീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ആഭ്യന്തര, അന്താരാഷ്ട്ര രംഖത്ത് ലോജിസ്റ്റിക്‌സ് സര്‍വീസും ബിപിഎലിന് വിപുലമായ ശൃംഖലയുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗല്‍ദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ഉദ്ഘാടനം പ്രമാണിച്ച് 50 കിലോ ഗ്രാമിന് 5 കിലോ ഗ്രാം സൗജന്യമായി അയക്കാന്‍ സൗകര്യമുണ്ട്.

റയാദില്‍ ബത്ഹ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്റ്ററന്റിന് എതിര്‍വശവും ശിഫ സനഇയ്യയിലും ബി പി എല്‍ ലോജസ്റ്റിക്‌സിന് ശാഖയുണ്ട്. ദമാം കേന്ദ്രമായി രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബി പി എല്ലിന് അല്‍ ജുബൈല്‍, അല്‍ഹസ, അല്‍കോബാര്‍ ഉള്‍പ്പെടെ സൗദിയില്‍ 13 ശാഖകളാണുളളത്്. റിയാദിലും പരിസര പ്രദേശങ്ങളിലുമുളള ലേബര്‍ ക്യാമ്പുകള്‍, ഫഌറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി പിക്അപ് സര്‍വീസും പാക്കിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0547549573, 0547567473 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top