Sauditimesonline

AIRPORT-SKY
വ്യോമപാതകള്‍ അടച്ച് ജിസിസി; വിമാന ഗതാഗതം താറുമാറായി
gulf, saudi

വ്യോമപാതകള്‍ അടച്ച് ജിസിസി; വിമാന ഗതാഗതം താറുമാറായി

റിയാദ്: ഗള്‍ഫ് സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമ പാത അടച്ചു. ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്കുളള വ്യോമ ഗതാഗതം താറുമാറായി. ദുബൈ, ദോഹ, അബുദാബി, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പെടെ എട്ട് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ സഊദി എയര്‍ലൈന്‍സ് മാര്‍ച്ച് 2 വരെ റദ്ദാക്കി. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് എയര്‍പോര്‍ട്ട് […]

gulf, saudi

സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്ത മിസൈല്‍ തകര്‍ത്തു

റിയാദ്: സൗദി നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത മിസൈല്‍-ഡ്രോണ്‍ ആക്രമണം വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. റിയാദ് മേഖലയും കിഴക്കന്‍ പ്രവിശ്യയും ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ന്യായീകരിക്കാനാകാത്ത ആക്രമണമാണിത്. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തിരിച്ചടിക്കാനുള്ള അവകാശം സഊദി അറേബ്യക്കുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

gulf, saudi

ജിസിസി വാഹനങ്ങള്‍ക്ക് നിയന്ത്രണം; സൗദിയില്‍ തുടരാന്‍ അനുമതി 90 ദിവസം മാത്രം

റിയാദ്: ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ വര്‍ഷത്തില്‍ 90 ദിവസത്തിലധികം സഊദിയില്‍ തുടരാന്‍ പാടില്ലെന്ന് അധികൃതര്‍. വാഹന ഉടമകളുടെ ഗതാഗത നിയമലം ഘനങ്ങള്‍ ഒഴിവാക്കാനും രേഖയില്ലാത്ത വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടത്തിന് മന്ത്രി സഭ അംഗീകാരം നല്‍കിയത്. തുടര്‍ച്ചയായ ദിവസങ്ങള്‍, ഇടവിട്ടുള്ള ദിവസങ്ങള്‍ എന്നിങ്ങനെ ആകെ 90 ദിവസമാണ് ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഒരു വര്‍ഷം സൗദിയില്‍ തുടരാന്‍ അനുമതി. വാഹനം അതിര്‍ത്തി കടന്ന് പ്രവേശിക്കുന്നതു മുതല്‍ ദിവസം കണക്കാക്കും.

gulf, saudi

ടെര്‍മിനല്‍ മാറ്റം പൂര്‍ത്തിയായി; വികസന കുതിപ്പില്‍ റിയാദ് എയര്‍പോര്‍ട്ട്

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി. നവീകരിച്ച വിമാനത്താവളത്തില്‍ ഈ മാസം 16 മുതല്‍ 25 വരെയാണ് ടെര്‍മിനല്‍ മാറ്റം നടപ്പിലാക്കിയത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യം ലഭ്യമാക്കുന്നതിനുമാണ് പരിഷ്‌കാരം. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം ഘട്ടംഘട്ടമായി വികസിപ്പിക്കുകയാണ്. ഇതിന് അനുയോജ്യമായാണ് പുനഃക്രമീകരണം നടപ്പിലാക്കിയത്. വിമാനത്താവളത്തിലെ എല്ലാ പങ്കാളികളുമായി സഹകരിച്ച് തയ്യാറാക്കിയ സമഗ്ര പ്രവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ടെര്‍മിനല്‍ പുനഃക്രമീകരിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര

gulf, saudi

ഈദിന് ‘ഹിഫ’ സെവന്‍സ് ഫുട്‌ബോള്‍ മേള

ഹായില്‍: കാല്‍പ്പന്തു കളിയാവേശത്തിനൊരുങ്ങി ഹായില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഹിഫ). ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ബര്‍സാന്‍ ഡെര്‍ബി സ്‌റ്റേഡിയത്തില്‍ വേദിയൊരുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് ഹബീബ് മെഡിക്കല്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 4000 റിയാല്‍ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. റണ്ണേഴ്‌സ്അപ് ടീമിന് സെവന്‍ ഇലവന്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 2500 റിയാല്‍ പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്യും. സഊദിയിലെ വിവിധ പ്രവശ്യകളില്‍ നിന്നു എട്ട് ടീമുകള്‍ മല്‍സരത്തില്‍

gulf, saudi

റമദാന്‍ ചന്ദ്രികയില്‍ സഹോദര്യസാഗരം; ചരിത്രമെഴുതി കെഎംസിസി ഇഫ്താര്‍

റിയാദ്: ആയിരങ്ങള്‍ ഒഴുകിയെത്തിയ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ് ഇഫ്താര്‍ സംഗമം ചരിത്രമായി. മലാസ് ലുലു മാളില്‍ നടന്ന ഇഫ്താറില്‍ ഏഴായിരത്തിലധികം അതിഥികള്‍ പങ്കെടുത്തു. സംഗമം സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. റമദാന്‍ പുണ്യവും സഹോദര്യത്തിന്റെ സന്ദേശവും കൈമാറിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പ്രഫസസര്‍ ളിയാഉദ്ധീന്‍

gulf, saudi

എംബസിയില്‍ ഉപവാസത്തിന്റെ ഉണര്‍വ്; സഹോദര്യ സന്ധ്യയില്‍ ഇഫ്താര്‍ സംഗമം

റിയാദ്: വിശുദ്ധ വ്രതമാസത്തിന്റെ ആത്മീയതയും സഹോദര്യവും പങ്കുവെച്ച് ഇന്ത്യന്‍ എംബസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രവാസത്തില്‍ ഒരുമയുടെ കരുത്ത് പുതുക്കിയ സംഗമത്തില്‍ എംബസി ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എംബസി അംഗണത്തിലായിരുന്നു പരിപാടി. ഇഫ്താര്‍ വിരുന്നിന് മുന്നോടിയായി റമദാന്‍ വ്രതം സമ്മാനിക്കുന്ന മഹത്വം ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് പങ്കുവെച്ചു. ജാതി, മത ഭേദമന്യേ മനുഷ്യരെ കൂട്ടിയിണക്കുന്ന ഏകത, കരുണ, സേവനം എന്നീ മൂല്യങ്ങള്‍ സമൂഹ്യ ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉപവാസം

gulf, saudi

കോടതി വിധി ജനാധിപത്യത്തിന് പ്രതീക്ഷ: ആവാസ്

റിയാദ്: കെജരിവാള്‍ ഉള്‍പ്പെടെ 23 നേതാക്കളെ കുറ്റവിമുക്തരാക്കിയ കോതെി വിധി സത്യം മറച്ചു വെക്കാനാവില്ലെന്ന് തെളിയിച്ചതായി ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ (ആവാസ്) പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ കേസുകളുണ്ടാക്കി വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന മോദി സര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. കോടതി വിധി ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതീക്ഷയും പ്രത്യാശയും പകരുമെന്ന് ആവാസ് ഭാരവാഹികളായ അസീസ് മാവൂര്‍, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂര്‍, അരുണ്‍

gulf, saudi

എംഇഎസ് റിയാദ് ഇഫ്താര്‍ മീറ്റ്

റിയാദ്: മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി (എംഇഎസ്) റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് ടിഎം അഹമ്മദ് കോയ സിറ്റി ഫഌവര്‍ അധ്യക്ഷത വഹിച്ചു. കാല്‍ നൂറ്റാണ്ടായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന എംഇസ് റിയാദ് ചാപ്റ്റര്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കും സമര്‍ത്ഥരായ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. റമദാനില്‍ അംഗങ്ങളില്‍ നിന്നു സ്വരൂപിക്കുന്ന ദാന ധര്‍മ്മങ്ങള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് എത്തിക്കുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ഥികളെ സജ്ജരാക്കാനുള്ള വിവിധ പരിപാടികള്‍ക്കും ചാപ്റ്റര്‍ നേതൃത്വം നല്‍കുന്നുണ്ടെന്ന്

gulf, saudi

അര്‍ബുദ ബാധിതര്‍ക്ക് കൈതാങ്ങൊരുക്കിയവരെ ആദരിച്ച് ‘മൈത്രി’

റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സഊദി സ്ഥാപകദിനം ആഘോഷിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടായിരുന്നു ആഘോഷം. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം 200 അര്‍ബുദ ബാധിതര്‍ക്ക് ഇരുപത് ലക്ഷത്തിലധികം രൂപ സഹായത്തിന് കൈകോര്‍ത്ത സുമനസുകളെ ചടങ്ങില്‍ ആദരിച്ചു. അത്താഴ വിരുന്നും ഒരുക്കിയിരുന്നു. പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സഊദി അറേബ്യയുടെ ചരിത്ര പാരമ്പര്യവും രാഷ്ട്രത്തിന്റെ വളര്‍ച്ചയും പ്രവാസി സമൂഹത്തിന് നല്‍കുന്ന അവസരങ്ങള്‍ ഏറെയാണെന്ന് അദ്ദേഹം

gulf, Riyad

സൗദിയില്‍ ഉംറ ബസ് അപകടം: രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂര്‍ കരുളായി മുല്ലപ്പളളി സ്വദേശി ഇസ്മാഈല്‍ നിസാമി എന്നിവരാണ് മരിച്ചത്. ഉംറ ഗ്രൂപ്പ് അമീറാണ് മരിച്ച ഇസ്മാഈല്‍. ഹോത്ത ബനീ തമീം – മക്ക റോഡില്‍ മഹ്‌ലൂമിയയില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. പിന്‍ചക്രങ്ങള്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ അല്‍ ളിലം, അല്‍ അഫീഫ്, അല്‍ ഖസ്‌റ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

gulf, saudi

കണ്ണൂരില്‍ അരങ്ങേറിയത് ആസൂത്രിത അക്രമം: കേളി

റിയാദ്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്‌യു ആക്രമണം ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും വനിതാ മന്ത്രിക്കെതിരായ ശാരീരികാക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്നത് സാധാരണ പ്രതിഷേധമല്ല. മറിച്ച് അക്രമികളുടെ സംഘടിത വിളയാട്ടമാണെന്നും കേളി ആരോപിച്ചു. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും ശാരീരികാക്രമണത്തിലൂടെ അത് പ്രകടിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. കേരളത്തിലെ പൊതുജനാരോഗ്യ മേഖല രാജ്യത്ത് തന്നെ മികച്ച സംവിധാനങ്ങളിലൊന്നാണ്. വിവിധ ദേശീയ

gulf, saudi

കാസര്‍കോട് കെഎംസിസി ഇഫ്താര്‍ സംഗമം

റിയാദ്: കാസര്‍കോട് ജില്ലാ കെ.എം.സി.സി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍, ഷംസു പെരുമ്പട്ട, മുജീബ് ഉപ്പട, സിറാജ് വള്ളിക്കുന്ന്, ഷമീര്‍ പറമ്പത്ത്, ഷമീം ബാങ്കോട്, മഷൂദ് തളങ്കര, റഹീം സോങ്കാല്‍, ജലാല്‍ ചെങ്കള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും

gulf, saudi

റിയാദില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ റമദാന്‍ കിറ്റ് വിതരണം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ അത്താഴം, റമദാന്‍ കിറ്റ് എന്നിവയുടെ ആദ്യ ഘട്ട വിതരണം ആരംഭിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍, കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍, ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍, നഗരസഭാ ക്ലീനിംഗ് തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് അത്താഴ വിതരണം. കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌ക്കോയുടെ നേതൃത്വത്തില്‍ റമദാന്‍ മുപ്പതു ദിവസവും വിതരണം നടത്തും. പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് വിതരണോത്ഘാടനം പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി മുതിര്‍ന്ന അംഗങ്ങളായ ജലീല്‍ ആലപ്പുഴ, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. റമദാന്‍

Scroll to Top