സഫാ മക്ക പോളിക്ലിനിക്കില്‍ സൗദി ദേശീയദിനാഘോഷം
റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനം റിയാദ് സഫാ മക്ക പോളിക്ലിനിക്ക് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉച്ചക്ക് 12ന് ആരംഭിച്ച ചടങ്ങ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഫഹദ് അല്‍ ഉനൈസി ഉദ്ഘാടനം ചെയ്തു. വിര്‍ച്വല്‍ സംവിധാനത്തിലൂടെ ചടങ്ങില്‍ സംസാരിച്ച ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ റബീഅ്, രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും പുരോഗതിയെയും അനുസ്മരിച്ചു. സൗദി അറേബ്യയുടെ സമഗ്രമായ വളര്‍ച്ചയും മഹത്തായ സാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനകരമായ നിമിഷമാണിത്. രാജ്യത്തിന്റെ വികസന കുതിപ്പില്‍ നിഷ്‌കര്‍ഷയോടെ പങ്കാളികളാകാന്‍ സാധിക്കുന്നതില്‍ സഫാ മക്ക കുടുംബത്തിന് […]














