കനലില്‍ തെളിയുന്ന ആത്മദര്‍ശനങ്ങള്‍
നിഖില സമീര്‍ ‘കനല്‍ ചിലപ്പോള്‍ തീയായി ആളിക്കത്തില്ല. അത് മനസ്സിന്റെ ആഴങ്ങളില്‍ നിശബ്ദമായിക്കിടന്ന് ജീവിതത്തിന്റെ ദിശ കാട്ടും.’ സുലൈമാന്‍ വിഴിഞ്ഞത്തിന്റെ ‘കനല്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ കുറിച്ചിരിക്കുന്ന ഈ വരികളില്‍ ആഴമുള്ളൊരു ജീവിതദര്‍ശനമുണ്ട്. സര്‍ഗ്ഗാത്മകതയെയും മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെയും കൂടുതല്‍ വെളിച്ചത്തിലേക്ക് നയിക്കുന്നത് ഉള്ളിലെ അണയാത്ത കനലുകളും അനുഭവങ്ങളുടെ തീക്ഷ്ണക്കാറ്റുകളുമാണ്. ജീവിതത്തിലെ സുഖസൗകര്യങ്ങളേക്കാള്‍ മനുഷ്യനെ മുന്നോട്ട് കുതിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം അനുഭവസാക്ഷ്യങ്ങളാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. അത് സ്വയം സംശുദ്ധീകരണത്തിന്റെ അകക്കാഴ്ച കൂടിയാണ്. ‘വെളിച്ചം നിങ്ങളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് […]














