ഓര്‍മകള്‍ പങ്കുവെച്ച് ജിദ്ദയില്‍ ആര്‍എസ്‌സി ‘ലെഗസി മീറ്റ്’
ജിദ്ദ: ‘ബി ഇന്‍ ബി മോര്‍’ എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മുന്‍കാല നേതാക്കളുടെ സംഗമം ‘ലെഗസി മീറ്റ്’ ജിദ്ദയില്‍ സംഘടിപ്പിച്ചു. ലോകത്തിലെ 30 രാജ്യങ്ങളിലേക്ക് പടര്‍ന്നുപന്തലിച്ച ആര്‍എസ്‌സിയുടെ തുടക്കം ജിദ്ദയിലായിരുന്നുവെന്ന ഓര്‍മപ്പെടുത്തലോടെയായിരുന്നു സംഗമം. വിവിധ കാലഘട്ടങ്ങളിലൂടെ സംഘടന കൈവരിച്ച വളര്‍ച്ചയും പ്രയാണവും ചടങ്ങില്‍ നേതാക്കള്‍ പങ്കുവെച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും മുന്‍നിരയിലേക്ക് നയിക്കാന്‍ സംഘടന നടത്തിയ മാതൃകാപരമായ ഇടപെടലുകള്‍ യോഗം അനുസ്മരിച്ചു. ഹജ്ജ് വളണ്ടിയര്‍ […]














