ജുബൈല്‍ എഫ്.സി ഈദ് ഫെസ്റ്റ്
ജുബൈല്‍: ജുബൈല്‍ ഫുട്‌ബോള്‍ ക്ലബ് എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കിഴക്കന്‍ പ്രവിശ്യയിലെ കലാകായിക പ്രേമികള്‍ക്കായി ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അറേബ്യന്‍ ഈഗ്ള്‍സ് ട്രൂപ്പിന്റെ ഇശല്‍ നിലാവ് മെഗാ മ്യൂസിക്കല്‍ പരിപാടിയായിരുന്നു മുഖ്യ ആകര്‍ഷണം. ഇതിനു പുറമെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഒപ്പന, നൃത്തന്യത്യങ്ങള്‍, വൈിവിധ്യമാര്‍ന്ന കലാ പരിപാടികള്‍ എന്നിവയും അരങ്ങേറി. പ്രസിഡന്റ് അനസ് വയനാട് അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുജീബ് കളത്തില്‍ ഉല്‍ഘാടനം ചെയ്തു. ലോകത്ത് കഷ്ടതയനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യമായി നമ്മുടെ ആഘോഷങ്ങള്‍ മാറേണ്ടതുണ്ടെന്ന് […]













