Sauditimesonline

SALEEM CHALIYAM FAREWELL
സ്‌നേഹകസവുകളില്‍ തീര്‍ത്ത സംഗീത സന്ധ്യ; കസവ് ചാലകശക്തി സലിം ചാലിയത്തിന് യാത്രയയപ്പ്

ക്വാറന്റൈന്‍ ഫീസ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

റിയാദ്: കോവിഡ് ദുരിതത്തിന് ഇരയായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്നു ക്വാറന്റൈന്‍ ഫീസ് ഇടാക്കാനുളള കേരള സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള ഘടകം ആവശ്യപ്പെട്ടു. വിദേശത്ത് നിന്നു കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍ൈനും അതിനു ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍ൈറനും ആണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്നു വരുന്നവരുടെ ഏഴ് ദിവസത്തെ ചെിലവ് സ്വയം വഹിക്കണമെന്നെ നിര്‍ദേശം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.

സൗജന്യ ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്, ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്, അന്‍സാര്‍ കോട്ടയം, മന്‍സൂര്‍ എടക്കാട് എന്നിവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top