എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി
റിയാദ്: രാജ്യത്ത് നടപ്പിലാക്കുന്ന വന്‍കിട പദ്ധതികളില്‍ സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്തുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ്. ഇതിനായി വിവിധ കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. ബിരുദവും സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്‌ട്രേഷനുമുളള അയ്യായിരം സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതരായി കഴിയുന്നുണ്ട്. ഇവര്‍ക്ക് സ്വകാര്യ മേഖലയില്‍ മികച്ച തൊഴിലവസരം കണ്ടെത്തുന്നതിനാണ് പദ്ധതി. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് വ്യക്തമാക്കി. വന്‍കിട കമ്പനികള്‍ എഞ്ചിനീയര്‍ തസ്തികകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം. ഇങ്ങനെ […]




