ഫോര്‍ക്ക ‘ഫോക്കസ് 2020’ ലീഡേഴ്‌സ് മീറ്റ്
റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജിയനല്‍ കേരളൈറ്റ് അസോസിയേഷന്‍ (ഫോര്‍ക) ‘ഫോക്കസ് 2020’ എന്ന പേരില്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മാര്‍ച്ച് 6ന് നടക്കുന്ന മെഗാ ഈവന്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള ഉല്‍ഘാടനം ചെയ്തു. സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട നിയമ കാര്യങ്ങള്‍ എന്ന വിഷയം ദമ്മാം കോടതിയിലെ പരിഭാക്ഷകന്‍ മുഹമ്മദ് നജാത്തി അവതരിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍ […]














