
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്മള പൂവാടന്‍ ഇസ്മായില്‍ മാസ്റ്ററുടെ മകന്‍ എഞ്ചിനിയര്‍ ശംസീര്‍ പൂവാടന്‍ (30) ആണ് രമിച്ചത്. അല്‍ഹസയില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. നേരത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ശംസീര്‍. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടി ക്രമങ്ങളുമായി അല്‍ അഹ്‌സയിലെ സാമൂഹിക പ്രവര്‍ത്തകരും കമ്പനി മാനേജ്‌മെന്റ്റും രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.