Sauditimesonline

PRINCE
പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ സഖ്യം; 'മക്ക കരാര്‍' ഒപ്പുവെച്ചു

gulf

Damam, gulf, Jeddah, Riyad

ഗിന്നസ് റെക്കോര്‍ഡ് നേടി റിയാദ് സീസണ്‍ ആവലാഞ്ച് സ്‌ളൈഡ്

റിയാദ്: റിയാദ് സീസണ്‍ വിനോദ പരിപാടികളില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടിയതായി ജനറല്‍ എന്റര്‍ടൈന്‍െമെന്റ് അതോറിറ്റി. തെന്നി മാറി ഉല്ലസിക്കുന്ന അനുഭവം സമ്മാനിക്കുന്ന ആവലാഞ്ച് സ്‌ളൈഡിനാണ് റിക്കോര്‍ഡെന്നും അതോറിറ്റി വ്യക്തമാക്കി. റിയാദ് ബോളിവാര്‍ഡ് നഗരത്തിലാണ് തെന്നിമാറി ഉല്ലസിക്കുന്ന ആവലാഞ്ച് സ്‌ളൈഡ് സജ്ജീകരിച്ചിട്ടുളളത്. 22,136 മീറ്റര്‍ നീളവും 24 പാതകളുമാണ് ഒരുക്കിയിട്ടുളളത്. റിയാദ് സീസണ്‍ രണ്ടാം എഡിഷനിലെ ആദ്യ ഗിന്നസ് ിെക്കോഡാണിതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് പറഞ്ഞു. ഉല്ലാസവും കൗതുകവും ഒരുക്കി കൂടുതല്‍ […]

Damam, gulf, Jeddah, Riyad

ഇ-ഇന്‍വോയ്‌സുകള്‍ നിര്‍ബന്ധം; ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കണം

റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ച സോഫ്ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍. അതോറിറ്റി അംഗീകരിച്ച സോഫ്ട്‌വെയറുകളില്‍ മാത്രമേ ഇന്‍വോയസുകള്‍ വിതരണം ചെയ്യാന്‍ പാടുളളൂവെന്നും സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു. പ്രിന്റ് ചെയ്ത ഇന്‍വോയ്‌സ് ബുക്കുകളില്‍ ഉത്പ്പന്നങ്ങളുടെ വില എഴുതി നല്‍കാന്‍ പാടില്ല. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുമായി ലിങ്ക് ചെയ്യാത്ത സോഫ്ട് വെയറുകളില്‍ പ്രിന്‍് ചെയ്യുന്ന ഇന്‍വോയ്‌സുകളും അനുവദിക്കില്ല. അംഗീകാരമുളള സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കുന്നതിന് ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇന്‍വോയ്‌സുകളില്‍

Damam, gulf, Jeddah, Riyad

നീളം കൂടിയ വളവില്ലാത്ത റോഡിന് ഗിന്നസ് റിക്കോര്‍ഡ്

റിയാദ്: ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത റോഡ് സൗദിയില്‍. 240 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റോഡ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ഓസ്‌ട്രേലിയയിലെ റോഡിനെ പിന്തളളിയാണ് സൗദിയിലെ പുതിയ റോഡ് നേട്ടം കൈവരിച്ചത്. അല്‍ ഹസാ ഹരസ് മുതല്‍ യുഎഇ അതിര്‍ത്തിയായ ബത്ഹ വരെയുളള അല്‍ ആശിര്‍ റോഡാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. ഹരസ് മേഖലയിലെ ഹൈവേ 75നെ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ ഹൈവേ 95മായി ബന്ധിപ്പിക്കുന്ന ഹൈവേ 10 ആണ് ഗിന്നസ് ബുക്കില്‍ ഇടം

Damam, gulf, Jeddah, Riyad

മൊബൈല്‍ ഷോപ്പുകളില്‍ റെയ്ഡ്; 28 വിദേശികള്‍ അറസ്റ്റില്‍

റിയാദ്: സ്വദേശിവത്ക്കരണം ബാധകമായ മൊബൈല്‍ ഫോണ്‍ മേഖലയില്‍ ജോലി ചെയ്ത 28 വിദേശികളെ റിയാദില്‍ അറസ്റ്റ് ചെയ്തു. 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ റിയാദിലെ മൊബൈല്‍ ഫോണ്‍ മൊത്ത, ചില്ലറ വ്യാപാര സമുച്ചയം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്വദേശിവത്ക്കരണം ഉറപ്പുവരുത്തുന്നതിന് റിയാദ് ഗവര്‍ണറേറ്റിന് കീഴില്‍ രൂപീകരിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കസ്റ്റഡിയിലെടുത്തത്. സ്വദേശിവത്ക്കരണം ലംഘിക്കുക, തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുക,

Damam, gulf, Jeddah, Riyad

സൗദി യാത്ര മധ്യേ കായംകുളം സ്വദേശി ഷാര്‍ജയില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ഷാര്‍ജയില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര പുത്തന്‍ വീട്ടില്‍ സജു അലിര്‍ (ഫാഷന്‍ ജ്വലറി) ആണ് മരിച്ചത്. ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഉറക്കത്തില്‍ നിന്നു എഴുനേക്കാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവരാണ് രമിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷന്‍ ഷാര്‍ജ കമ്മിറ്റി രംഗത്ത് ഉണ്ട്. മൃതദേഹം ഷാര്‍ജ അല്‍ കാസിമിയ ജനറല്‍ ആശുപത്രിയില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

Damam, gulf, Jeddah, Riyad

ത്രിപുര മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണം; രാഷ്ട്രിയ പാര്‍ട്ടികളുടെ മൗനം അപകടകരം

അല്‍ ഖസിം: അസമിന് പിന്നാലെ ത്രിപുരയേയും മറ്റൊരു ഹിന്ദുത്വ പരീക്ഷണശാലയായി സംഘപരിവാരം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ മൗനം പാലിക്കുന്ന മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികളുടെ നിലപാട് അപകടകരമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം ബ്‌ളോക്ക് കമ്മറ്റി. ഭരണകൂടത്തിന്റെ ഒത്താശയോടെ യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായാണ് ത്രിപുരയില്‍ ആക്രമണങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അക്രമികളോടുള്ള ഭരണകൂടത്തിന്റെ സമീപനവും മുഖ്യധാരയുടെ മൗനവും രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്കാണ് എത്തിക്കുക. അക്രമികള്‍ക്കെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും യോഗം ആവശ്യപ്പെട്ടു പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഉപ്പള അധ്യക്ഷ വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ഫോറം

Damam, gulf, Jeddah, Riyad

റിയാദില്‍ ‘ബോളിവാഡ് നഗരം’ ഒരുങ്ങി

റിയാദ്: റിയാദ് സീസണ്‍ വിനോദ പരിപാടികളിലെ മുഖ്യ ആകര്‍ഷണം ‘ബോളിവാഡ് നഗരം’ ഉദ്ഘാടനം ചെയ്തു. ഒന്‍പത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ബോളിവാഡ് ഒരുക്കിയിട്ടുളളത്. റിയാദ് നഗരത്തിന് വടക്ക് പ്രത്യേകം തയ്യാറാക്കിയ ബോളിവാഡ് നഗരം ഒന്‍പത് മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിനോദ പരിപാടികള്‍, മത്സരങ്ങള്‍, പൂന്തോട്ടം, റസ്റ്ററന്റുകള്‍, കഫേകള്‍, സ്‌റ്റോറുകള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വിസ്തൃതിയിലാണ് നഗരം സജ്ജീകരിച്ചിട്ടുളളത്. ലേസര്‍ രശ്മികളും ജലധാരയും ഉപയോഗിച്ചു ആകര്‍ഷകമാക്കിയ ഫൗണ്ടനുകള്‍, നിറങ്ങളും സംഗീതവും സമന്വയിപ്പിച്ച ഫൗണ്ടന്‍

Damam, gulf, Jeddah, Riyad

മരുഭുമിയില്‍ കേരളപ്പിറവി ആഘോഷിച്ച് മലയാളികള്‍

റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദും വനിതാ വിഭാഗം ‘ക്ഷമ’ സ്ത്രീ കൂട്ടായ്മയും ഐക്യ കേരളത്തിന്റെ അറുപത്തി അഞ്ചാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. തുമാമ മരുഭുമിയില്‍ ഒരുക്കിയ കുടുംബ സംഗമത്തോടെയാണ് പരിപാടി അരങ്ങേറിയത്. മഹാമാരി തീര്‍ത്ത ദുരിതങ്ങള്‍ മറന്ന് ‘മരുഭുമിയില്‍ ഒരു ദിനം’ എന്ന പേരിലായിരുന്നു ആഘോഷ പരിപാടികള്‍. സാംസ്‌ക്കാരിക സമ്മേളനം ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. മജീദ് ചിങ്ങോലി, ഷംനാദ് കരുനാഗപ്പള്ളി, ഷമീര്‍ ബാബു, സുരേഷ് ശങ്കര്‍,

Damam, gulf, Jeddah, Riyad

ചൈനീസ്, ഫ്രഞ്ച് ഭാഷകള്‍ക്ക് അല്‍ ഉല ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്

റിയാദ്: സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തു. ഇംഗ്‌ളീഷ്, ചൈനീസ്, ഫ്രഞ്ച്, നബാത്തിയന്‍ ഭാഷകളില്‍ വിദഗ്ദ പരിശീലനം നല്‍കും. സ്വദേശി യുവതി, യുവാക്കള്‍ക്ക് ഭാഷാ പരിജ്ഞാനം നല്‍കുകയും തൊഴില്‍ വിപണിയക്ക് ആവശ്യമായവരെ വാര്‍ത്തെടുക്കുകയുമാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ ഇംഗ്‌ളീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനുളള ഐഇഎല്‍ടിഎസ് ഉള്‍പ്പെടെ വിവിധ പരിശീലനവും ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴില്‍ ആരംഭിക്കും. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഉലയില്‍ ലോക രാജ്യങ്ങളില്‍

Damam, gulf, Jeddah, Riyad

വിദേശികള്‍ അയക്കുന്ന പണത്തില്‍ വര്‍ധനവ്

റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ വര്‍ധനവ്. ഈ വര്‍ഷം സെപ്തംബര്‍ വരെയുളള 9 മാസങ്ങളില്‍ 116.3 ബില്യണ്‍ റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. 2020നെ അപേക്ഷിച്ച് ഇത് 6 ശതമാനം കൂടുതലാണെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. സൗദി പൗരന്‍മാര്‍ വിദേശ രാജ്യങ്ങളിലേക്ക് അയച്ച പണത്തിലും ഗണ്യമായ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും സാമ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് വിദേശികളുടെ വാര്‍ഷികാവധി കഴിഞ്ഞ രണ്ടു വര്‍ഷം മുടങ്ങിയിരുന്നു. ഇതോടെ

Damam, gulf, Jeddah, Riyad

മഴക്കുവേണ്ടി പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം

റിയാദ്: മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താല്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. രാജ്യത്തെ മസ്ജിദുകളില്‍ വ്യാഴം രാവിലെ പ്രത്യേക പ്രാര്‍ത്ഥന നടക്കും. മസ്ജിദുകളിലെത്താന്‍ കഴിയുന്ന മുഴുവന്‍ ജനങ്ങളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നും രാജാവ് നിര്‍ദേശിച്ചു. രാജ്യം വേനലില്‍ നിന്ന് ശൈത്യത്തിലേക്ക് കടക്കുകയാണ്. പല പ്രവിശ്യകളിലും അന്തരീക്ഷ താപം ഗണ്യമായി കുറഞ്ഞു. വേനല്‍ കാലത്ത് പലയിടങ്ങളിലും ശരാശരി മഴ ലഭിച്ചിരുന്നു.

Damam, gulf, Jeddah, Riyad

ഓവര്‍ടൈം പ്രതിഫലം ഉറപ്പാക്കും: മാനവശേഷി മന്ത്രാലയം

റിയാദ്: സ്വകാര്യ മേഖലയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അധിക പ്രതിഫലം ഉറപ്പുവരുത്തുമെന്ന് സൗദി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് ജോലി സമയം. ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നിയമം അനുശാസിക്കുന്ന അധിക പ്രതിഫലം വിതരണം ചെയ്യണം. മണിക്കൂറിന് ലഭിക്കുന്ന തുകക്കു പുറമെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടത്. തൊഴില്‍ മേഖലയില്‍ തൊഴില്‍ ചൂഷണം അനുവദിക്കില്ല. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി

Damam, gulf, Jeddah, Riyad

ജിസിസി രാജ്യങ്ങളില്‍ 8.3 കോടി വാക്‌സിന്‍ വിതരണം ചെയ്തു

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 45 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 48 പേര്‍ രോഗമുക്തി നേടി. രണ്ടുപേരാണ് മരിച്ചത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ, ഗള്‍ഫ് രാജ്യങ്ങളില്‍ 8.3 കോടി ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 19,509 പേര്‍ മരിച്ചതായും ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. അതേസമയം, അബുദാബിയില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. പൊതുപരിപാടികളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധനാ നെഗറ്റീവ്

Damam, gulf, Jeddah, Riyad

മജു അഞ്ജലിന് യാത്രയയപ്പ്

റിയാദ്: റിയാദ് ടാക്കീസ് സെക്രട്ടറിയും കലാ, സാംസ്‌കാരിക പ്രവര്‍ത്തകുമായ മജു അഞ്ജലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലാസ് അല്‍മാസ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് ആലുവ, കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, ജോ. ട്രഷറര്‍ ഷാഫി നിലമ്പൂര്‍, ഐ ടി കണ്‍വീനര്‍ ലുബൈബ് ഇ കെ, റിജോഷ് കടലുണ്ടി, സിജോ മാവേലിക്കര, സുല്‍ഫി കൊച്ചു, ഷമീര്‍ കല്ലിംഗല്‍, സജീര്‍ സമദ്,

Scroll to Top