Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

കെസ്‌വ റിയാദ് മേഖലാ കമ്മിറ്റി നിലവില്‍ വന്നു

റിയാദ്: സൗദി അറേബ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ കെസ്‌വ റിയാദ് മേഖലാ കമ്മിറ്റി രൂപീകരിച്ചു. മഷൂദ് ഖാസിലൈന്‍ (പ്രസിഡന്റ്), അഷ്‌റഫ് മീപ്പിരി (ജന. സെക്രട്ടറി), നജാത്ത് ചെമ്മനാട് എം.എ. (ട്രഷറര്‍), നൗഷാദ് മുട്ടം (ചീഫ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗങ്ങളായി ലത്തീഫ് യൂണിവേഴ്‌സല്‍, അസീസ് അടുക്ക, ജലാല്‍ ചെങ്കള എന്നിവരെയും തെരെഞ്ഞെടുത്തു. യാസിര്‍ കോപ്പ, കമാലുദീന്‍ അറന്തോട് (വൈസ് പ്രസിഡന്റ്), റഹ്മാന്‍ ഉദുമ, ഇഷാക് പൈവളികെ (ജോ. സെക്രട്ടറി), മുഷ്താഖ് കൈക്കമ്പ, റഹ്മാന്‍ നെക്കര, ലത്തീഫ് നാല്‍ത്തട്ക്ക, അഹമ്മദ് മുട്ടത്തൊടി (കോഓര്‍ഡിനേറ്റര്‍) എന്നിവരടക്കം 32 അംഗ നിര്‍വാഹക സമിതിയും നിലവില്‍ വന്നു. ഒലയ്യ ഷൈമ വില്ലയില്‍ നടന്ന യോഗത്തില്‍ കെസ്‌വ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മീത്തല്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷമീം ബാങ്കോട് ഉദ്ഘാടനം ചെയ്തു. ഷംസു ഉദുമ സ്വാഗതവും മഷൂദ് ഖാസിലൈന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top