ദമാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി ഇഫ്താര്‍ മീറ്റും ജേഴ്‌സി പ്രകാശനവും സംഘടിപ്പിച്ചു. നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു, ചെയര്‍മാന്‍ രാജു കെ. ലുക്കാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) പ്രസിഡന്റ് മുജീബ് കളത്തില്‍ റമദാന്‍ സന്ദേശം നല്‍കി. കോവിഡ് ഭീതിക്കു ശേഷം എത്തിയ വിശ്വാസികളുടെ വസന്തകാലമാണ് ഈ വര്‍ഷത്തെ പരിശുദ്ധ റമദാന്‍. ആത്മസംസ്‌ക്കരണത്തിനും പരസ്പ്പരമുള്ള സ്‌നേഹം പങ്ക് വെക്കലിനും നിരാലംബരെ സഹായിക്കാനും കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അസ് ലം കണ്ണൂര്‍, ടി പി എം ഫിഹാസ് എന്നിവര്‍ക്കും മാധ്യമകായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുജീബ് കളത്തിലിനും ക്ലബ് മാനേജ്‌മെന്റ് ആദരിച്ചു. ഡിഫ ജനറല്‍ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, നിബ്രാസ് ശിഹാബ്, ഷബീര്‍ ടി.കെ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ശരീഫ് മാണൂര്‍, ഫൈസല്‍ എടത്തനാട്ടുകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലബിന്റെ പുതിയ ജേഴ്‌സി പ്രകാശനം മുഷ്താഖ് കാസര്‍ക്കോട്, അസ് ലം കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ശംസു കണ്ണൂര്‍, ഫൈസല്‍ കാളികാവ്, ലാല്‍, ഫസല്‍ കാളികാവ്, തമീം മമ്പാട്, നിസാര്‍ എടത്തനാട്ടുകര, റഷീദ് മാനമാറി, റഹീം അലനല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ ജേഴ്‌സി ഏറ്റുവാങ്ങി. പരിപാടിക്ക് റിന്‍ഷാദ്, മുബാരിഷ്,ഷഫീഖ് പാലക്കാഴി,ഷൈജല്‍ വാണിയമ്പലം,നൗഷാദ് അലനല്ലൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.