മസ്ജിദുകളെ ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് സംവിധാനം
റിയാദ്: രാജ്യത്തെ മുഴുവന്‍ മസ്ജിദുകളും ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കുന്നു. പ്രാര്‍ഥനയുമായി ബന്ധപ്പെട്ട പരാതികള്‍ ഓരോ മസ്ജിദിലെയും ഇമാമുമാര്‍ക്ക് അറിയാനും പുതിയ സംവിധാനം സഹായിക്കും. ഇതിനായി പ്രത്യേക ക്യൂ ആര്‍ കോഡ് ഇമാമുമാര്‍ക്ക് നല്‍കി. നിലവില്‍ മുന്നൂറ് മസ്ജിദുകളില്‍ സംവിധാനം നിലവില്‍ വന്നു. 1700 മസ്ജിദുകളില്‍ കൂടി പുതിയ സംവിധാനം നടപ്പിക്കും. മസ്ജിദുകളിലെ പ്രഭാഷണങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവ നെറ്റ്‌വര്‍ക് വഴി മതകാര്യ മന്ത്രാലയത്തിന് തല്‍സമയം ലഭിക്കും. മദീനയിലെ മത കാര്യ മന്ത്രാലയത്തിന് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയാണ് രാജ്യം […]