
റിയാദ്: ഇന്ത്യ-സൗദി നേരിട്ടുളള വിമാന യാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ആഗസ്ത് 31 വരെ ഇഖാമയും റീ എന്‍ട്രി വിസയും സൗജന്യമായി നീട്ടി നല്‍കാന്‍ ഭരണാധയികാരി സല്‍മാന്‍ രാജാവ് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതോടെ യാത്രാ വിലക്കുളള ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സെപ്തംബറോടെ നേരിട്ട് യാത്ര ചെയ്യാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിദേശങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമയും റീ എന്‍ട്രിയും 2021 സെപ്തംബര്‍ 30 വരെ നീട്ടി നല്‍കാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗജന്യമയി പുതുക്കി നല്‍കുന്ന ഇഖാമ, റീ എന്‍ട്രി എന്നിവയുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ധനമന്ത്രാലയമാണ് ചെലവ് വഹിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങളുടെയും വിദേശികളുടെയും സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനാണ് നടപടി.

അതേസമയം, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഇഖാമ, റീ എന്‍ട്രി എന്നിവ പുതുക്കുമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.