Sauditimesonline

kmcc logo
കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണം ജൂണ്‍ 20ന്

അഫ്ഗാന്‍ ജനതക്ക് പിന്തുണ: സൗദി അറേബ്യ

റിയാദ്: അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സൗദി മന്ത്രി സഭായോഗം. അഫ്ഗാന്‍ ജനതക്കുളള പിന്തുണ ആവര്‍ത്തിക്കുകയാണെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി എത്രയും വേഗം സുസ്ഥിരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയും സമാധാനവും കൈവരിക്കുന്നതിന് അഫ്ഗാന്‍ ജനതക്കുളള പിന്തുണ ആവര്‍ത്തിക്കുകയാണെന്നും ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗംവ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെയും വിവിധ ലോക രാജ്യങ്ങളിലെയും സംഭവവികാസങ്ങളും മന്ത്രി സഭാ യോഗം അവലോകനം ചെയ്തു. വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം മാസം 20 ലക്ഷമാക്കി ഉയര്‍ത്തും. ഇതിനുളള ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും മന്ത്രി സഭ ചര്‍ച്ച ചെയ്തു. വിവിധ ലോക നേതാക്കളുമായി ഭരണാധികാരി സല്‍മാന്‍ രാജാവ് നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും വിശകലനം ചെയ്തു. ആക്ടിംഗ് മീഡിയ മന്ത്രി ഡോ. മജീദ് ബിന്‍ അബ്ദുള്ള അല്‍ഖസബിയാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top