
റിയാദ്: അറേബ്യന്‍-ഗള്‍ഫ് ഉള്‍ക്കടലില്‍ നടന്ന ഇന്ത്യ-സൗദി നാവികാഭ്യാസം സമാപിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസം സംഘടിപ്പിച്ചത്.
ആദ്യമായാണ് ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസത്തിന് അറേബ്യന്‍ ഗള്‍ഫ് ഉള്‍ക്കടല്‍ സാക്ഷ്യം വഹിക്കുന്നത്. അല്‍ മൊഹദ് അല്‍ ഹിന്ദി എന്ന പേരില്‍ സംഘടിപ്പിച്ച നാവികാഭ്യാസത്തില്‍ ഇന്ത്യന്‍ നേവിയുടെ ഐ എന്‍ എസ് കൊച്ചി യുദ്ധക്കപ്പല്‍ പങ്കെടുത്തു.

എണ്ണപ്പാടങ്ങളും ദ്വീപുകളും സംരക്ഷിക്കുക, ശത്രു ബോട്ടുകളെ പ്രതിരോധിക്കുക, ആഴക്കടലില്‍ ഇന്ധനം നിറയ്ക്കുക, പരിശോധനയും തെരച്ചിലും രക്ഷാ പ്രവര്‍ത്തനങ്ങളും നടത്തുക എന്നിവയാണ് സംയുക്ത നാവികാഭ്യാസത്തില്‍ നടന്നതെന്ന് സൗദി ഈസ്‌റ്റേണ്‍ ഫ്‌ലീറ്റ് കമാന്‍ഡര്‍, റിയര്‍ അഡ്മിറല്‍ മജീദ് ബിന്‍ ഹസാ അല്‍ഖഹ്താനി പറഞ്ഞു.
അനുഭവങ്ങള്‍ കൈമാറുന്നതിനും നാവികരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ഐഎന്‍സ് കൊച്ചിയുടെ സന്ദര്‍ശനം സഹായിച്ചു. പുതിയ ആശയങ്ങള്‍ ഏകീകരിക്കുന്നതിലും സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിലും നാവികാഭ്യാസത്തിന് കഴിഞ്ഞതായും ഈസ്‌റ്റേണ്‍ ഫ്‌ലീറ്റ് കമാന്‍ഡര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.