Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

ക്വാറന്റൈന്‍ ചട്ട ലംഘനം; 187 വിദേശികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ച വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപിക്കാന്‍ ഇടയാക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ചവരെ കണ്ടെത്തിയത്. വിദേശ രാജ്യങ്ങില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയവരും തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടാത്തവരും പിടിയിലായവരില്‍ ഉള്‍പ്പെടും. 187 വിദേശികളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അല്‍ ശഹ്‌രി പറഞ്ഞു.

കൊവിഡ് നിയമ ലംഘനം നടത്തുന്ന വിദേശികളെ ശിക്ഷാ നടപടികള്‍ക്കു ശേഷം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് ഗണ്യമായി കുറഞ്ഞു വരുകയാണ്. എന്നാല്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ പൂര്‍ത്തിയാക്കാതെ കൊവിഡ് ഭീതി ഒഴിയില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top