Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

രാജീവ് ഗാന്ധി പ്രവാസി കര്‍മ പുരസ്‌കാരം എംപി വിന്‍സെന്റിന്

റിയാദ്: പ്രവാസിവിഷയങ്ങളില്‍ക്രിയാത്മകമായഇടപെടലുകള്‍നടത്തിയ തൃശൂര്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എം പി വിന്‍സെന്റിന് രാജീവ് ഗാന്ധി പ്രവാസി കര്‍മ പുരസ്‌കാരം സമ്മാനിക്കുമെന്ന് തൃശൂര്‍ ഗ്‌ളോബല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു.

വാക്‌സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുക, കൊവിഡ്മൂലം വിദേശത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച് തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ എംപി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവാസി രക്ഷയാത്ര കേരളത്തിനകത്തും പുറത്തും ശ്രദ്ധനേടി. മാത്രമല്ല കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പ്രവാസി വിഷയങ്ങള്‍ എത്തിക്കുന്നതിനും കഴിഞ്ഞു.

20 രാജ്യങ്ങളിലെ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് സമരപരിപാടികള്‍ സംഘടിപ്പിച്ചു. ഇന്‍കാസ്, ഒഐസിസി, ഐ ഒ സി കമ്മിറ്റകളുടെ പൂര്‍ണ്ണ പിന്തുണ സമരപരിപാടികള്‍ക്ക് നേടിയെടുക്കുന്നതിനും മുഖ്യ പങ്കു വരഹിച്ചു. ഇതെല്ലാം പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഡിസംബര്‍ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ എം പി വിന്‍സെന്റിന ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ എന്‍ പി രാമചന്ദ്രന്‍ (ദുബായ്), വര്‍ക്കിങ് ചെയര്‍മാന്‍ സുരേഷ് ശങ്കര്‍ (സൗദി അറേബ്യ), ജനറല്‍ കണ്‍വീനര്‍ കെ എം അബ്ദുല്‍ മനാഫ് (ഷാര്‍ജ ) എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top