റിയാദ്: ജീവകാരുണ്യ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ഇരുപത്തി ഒന്നാമത്‌വാര്‍ഷികം ആഘോഷിച്ചു. വെര്‍ച്യുല്‍ മീഡിയ പ്ലാറ്റഫോമിലും പ്രധാന അംഗങ്ങള്‍ പങ്കെടുത്ത യോഗവും നടന്നു. പരിപാടി റിയ ഉപദേശക സമിതി അംഗം അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു ധര്‍മരാജന്‍ അധ്യക്ഷത വഹിച്ചു. കൊറോണ മഹാവ്യാധി റിയാദിലെ പ്രവാസ സമൂഹത്തിന് ഉണ്ടാക്കിയ നൊമ്പരങ്ങള്‍ക്കെപ്പം നിന്ന് ആശ്വാസമേകുവാന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഭരണ സമതിയോടൊപ്പം നില്‍ക്കുവാന്‍ കഴിഞ്ഞതു ഭാഗ്യമാണെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടറി മാധവന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നസീം സായിദിനെ അഭിനന്ദിച്ചു. നാല്പത്തിയെട്ടു ജീവകാരുണ്യ കേസുകളില്‍ നിരവധി പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാന്ത്വനം പകരാന്‍ സംഘടനക്കു കഴിഞ്ഞു. കലാ പ്രവര്‍ത്തനങ്ങള്‍ക്ക് നിഖില്‍ മോഹന്‍ മോഹനും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.
കോശി മാത്യു കുട്ടികള്‍ക്കനുയോജ്യമായ കരീര്‍ ഗൈഡന്‍സ് പ്രോഗ്രാമുകളും, ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ്, ഗ്ലോബല്‍ സിറ്റിസണ്‍ഷിപ് എന്നീ പുതിയ മേഖലകളുടെ പ്രാധാന്യം മുന്‍നിര്‍ത്തി ഉന്നത വിദ്യാഭാസം തേടുന്ന കുട്ടികള്‍ക്ക് സെമിനാറുകളൂം ചര്‍ച്ചകളും സംഘടിപ്പിച്ചു. റിയന്‍ ഡ്രോപ്‌സ് ഓണ്‍ലൈന്‍ ത്രൈ മാസികയും പ്രസിദ്ധീകരിച്ചു.
ഉപഴദേശക സമിതി അംഗങ്ങളായ ഇബ്രാഹിം സുബ്ഹാന്‍, നസീം കുമ്പാശ്ശേരില്‍ എന്നിവര്‍ കാര്യക്ഷമമായി റിയയെ നയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതു വര്‍ഷം റിയ അംഗമായി തുടരുന്നവര്‍ക്ക് പ്രശംസാ ഫലകം നല്‍കി ആദരിച്ചു. ഇരുപതു വര്‍ഷമായി തുടരുന്ന റിയ സ്‌കൂള്‍ എയ്ഡ് സഹായനിധിയിലേക്കു തമിഴ്‌നാട്ടിലെയും, കേരളത്തിലെയും ആറു അംഗങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇരുപത്തയ്യായിരം രൂപാ വീതം അവര്‍ പ്രധിനിധാനം ചെയ്യുന്ന സ്‌കൂളുകള്‍ക്ക് സംഭാവനയും നല്‍കും. പൊതുയോഗത്തില്‍ പധതിയ ഭരണസമതിയെ തിരഞ്ഞെടുത്തു. രാജേഷ് ഫ്രാന്‍സിസ് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.