
റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടിലാണ് കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചത്. ഇതിന് പുറമെ ടെര്‍മിനല്‍ അഞ്ചിലെ പാര്‍ക്കിംഗില്‍ ഡ്രൈവ്ത്രൂ പരിശോധനാ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മണിക്കൂറിനകം ഫലം ലഭ്യമാക്കുന്ന എക്‌സ്പ്രസ് കൗണ്ടറില്‍ 350 റിയാലാണ് പരിശോധനക്ക് ഈടാക്കാന്നത്. മൂന്ന് മണിക്കൂറിനകം ഫലം ലഭ്യമാക്കുന്ന ഓര്‍ഡിനറി കൗണ്‍റില്‍ 250 റിയാലാണ് പരിശോധനാാ ഫീസ്. ടെസ്റ്റ് കൊറോണ ഡോട് കോ എന്ന വെബ്‌സൈറ്റ് വഴി എയര്‍പോര്‍ട്ടിലെ ലാബില്‍ കൊവിഡ് പരിശോധനക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്കു സൗകര്യപ്രദമാണ് എയര്‍പോര്‍ട്ടിലൊരുക്കിയ പരിശോധനാ കേന്ദ്രം. വിദേശയാത്രക്ക് പുറപ്പെടുന്നവര്‍ക്കും രാജ്യത്ത് എത്തുന്നവര്‍ക്കും വേഗം പരിശോധനാ ഫലം ലഭ്യമാക്കാന്‍ പുതിയ ലാബിന് കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.