ബദിയയില്‍ കേളി കുടുംബ വേദിക്ക് പുതിയ സാരഥികള്‍
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കുടുംബവേദിയുടെ ബദിയ യുണിറ്റ് പുന:സംഘടിപ്പിച്ചു. യോഗത്തില്‍ ബിന്ദു മധു അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത് സ്വാഗതവും കുടുംബ വേദി സെക്രട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണവും നടത്തി. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കുടുംബ വേദി ട്രഷറര്‍ ലീന സുരേഷ്, വൈസ് പ്രസിഡന്റ് സജിന സിജിന്‍ എന്നിവര്‍ പ്രസംഗിച്ചു. […]














