നാലു പതിറ്റാണ്ടിന്റെ പ്രവാസം; സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് വടക്കേവിള നാട്ടിലേക്ക്
റിയാദ്: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് അഷറഫ് വടക്കേവിള നാട്ടിലേക്ക് മടങ്ങുന്നു. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകള്‍ നേടിയ സാമൂഹ്യപ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഓഐസിസിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മകളേയും മുഖ്യധാരാ സംഘടനകളേയും കൂട്ടിയിണക്കി. അത്തരം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന നിലയില്‍ എന്‍ആര്‍കെ ഫോറം രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും മുഖ്യ പങ്കുവഹിച്ചു. […]














