ഇന്ത്യയില്‍ കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധം
റിയാദ്: ഇന്ത്യയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി അറേബ്യയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിന്‍ സൗദി അറേബ്യയിലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുന്നത്. അതേസമയം, നിരവധി സൗദി പ്രവാസികളും കൊവാക്‌സിന്‍ എടുത്തതോടെ പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് രൂക്ഷമായതോടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദി അറേബ്യ പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് 11 രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കി. ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ വിലക്ക് തുടരുകയാണ്. […]














