റിയാദ്: ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ കരീം പുന്നല അദ്ധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ കടയ്ക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഷിബു പത്തനാപുരം ഉദ്ഘാടനം ചെയ്തു. വിജയന്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയര്‍മാന്‍ എ എ റഹിം ആറ്റൂര്‍കോണം, രക്ഷാധികാരി നൗഫല്‍ ചോലക്കോട്, അബ്ദുല്‍ കരീം പുന്നല (പ്രസിഡന്റ്), സിനാന്‍ ബാബു (ജനറല്‍ സെക്രട്ടറി), ബൈറ്റ് ജോസ് ഇരിങ്ങാലക്കുട (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
അജിത് കുമാര്‍ കടയ്ക്കല്‍, മൊയ്തു കാസര്‍കോട് (ജീവകാരുണ്യം), ജേക്കബ് ജോണ്‍ കോട്ടയം (സ്‌പോര്‍ട്‌സ്) വഹാബ് കൊല്ലം (വൈസ് ചെയര്‍മാന്‍), സഹല്‍ ഫറൂഖ് (വൈസ് പ്രസിഡന്റ്), സാദിഖ് കുളപ്പാടം, (ജോയിന്റ് സെക്രട്ടറി), തുളസി കൊട്ടാരക്കര (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ക്ക് പുറമെ പത്തംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
റിയാദിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ നാസര്‍ ലൈസ്, പീറ്റര്‍ കോതമംഗലം അഷ്‌റഫ് ഓച്ചിറ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ കരീം കോടപ്പുറം, ഷെരീഫ് കുണ്ടറ, ബഷീര്‍ കിളിയങ്ങാട് ഇബ്രാഹിം പട്ടാമ്പി എന്നിവര്‍വര്‍ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.