റിയാദ്: സൗദി അറേബ്യയുടെ പ്രഥമ സ്ഥാപക ദിനം പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. നാഷ്ണല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രഭാഷണം നത്തെി. മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന രാജന്‍ കരിച്ചലിനെ ചടങ്ങില്‍ ആദരിച്ചു.
മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, നാദിര്‍ഷ റഹ്മാന്‍, പി എം എഫ് നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഷിബു ഉസ്മാന്‍, ജോണ്‍സണ്‍, സാമൂഹിക പ്രവര്‍ത്തകരായ അയ്യുബ് കരുപടന്ന, രാജന്‍ കാരിച്ചാല്‍, സലിം വാലിലപ്പുഴ, ലത്തീഫ് കരുനാഗപ്പള്ളി, സിയാദ് വര്‍ക്കല, ലത്തീഫ് ശൂരനാട്, ഷിയാസ് എന്നിവര്‍ പ്രസംഗിച്ചു. യാസര്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും അലക്‌സ് പ്രെഡിന്‍ നന്ദിയും പറഞ്ഞു. അല്‍ത്താഫ്, മുത്തലിബ്, അഫ്‌സല്‍ ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.