റിയാദ്: റിയാദ് മെട്രോ പൊതു ജനങ്ങള്‍ക്ക് തുന്നുകൊടുക്കാനുള്ള അന്തിമ ഒരുക്കത്തിലാണെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഒരു മാസത്തിനകം ആദ്യ ഘട്ട സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മെട്രോ പദ്ധതികളില്‍ ഒന്നാണ് റിയാദ് മെട്രോ. രണ്ടു മാസത്തിലേറെയായി പരീക്ഷണയോട്ടം തുടരുകയാണ്. പൊതു ജനങ്ങള്‍ക്കുളള സര്‍വീസ് റിയാദ് റോയല്‍ കമ്മീഷന്‍ പ്രഖ്യാപിക്കും.
ആറ് ട്രാക്കുകളാണ് റിയാദ് മെട്രോക്കുളളത്, 350 കിലോ മീറ്ററാണ് ദൈര്‍ഘ്യം. 84 സ്‌റ്റേഷനുകളാണുളളത്. ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് റിയാദ് മെട്രോ. സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.