ടെര്‍മിനല്‍ മാറ്റം പൂര്‍ത്തിയായി; വികസന കുതിപ്പില്‍ റിയാദ് എയര്‍പോര്‍ട്ട്
റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി. നവീകരിച്ച വിമാനത്താവളത്തില്‍ ഈ മാസം 16 മുതല്‍ 25 വരെയാണ് ടെര്‍മിനല്‍ മാറ്റം നടപ്പിലാക്കിയത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യം ലഭ്യമാക്കുന്നതിനുമാണ് പരിഷ്‌കാരം. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം ഘട്ടംഘട്ടമായി വികസിപ്പിക്കുകയാണ്. ഇതിന് അനുയോജ്യമായാണ് പുനഃക്രമീകരണം നടപ്പിലാക്കിയത്. വിമാനത്താവളത്തിലെ എല്ലാ പങ്കാളികളുമായി സഹകരിച്ച് തയ്യാറാക്കിയ സമഗ്ര പ്രവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ടെര്‍മിനല്‍ പുനഃക്രമീകരിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര














