ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും
റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് സിബിഎസ്ഇയുടെ തീരുമാനം. സഊദി അറേബ്യയിലെ 13 പ്രവിശ്യകളിലായി നാല്പതിലധികം സിബിഎസ്ഇ സ്‌കൂളുകളാണുളളത്. ഇതിനുപുറമെ യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അറിയിപ്പ് ബാധകമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യാം ഭരദ്വാജ് അയച്ച സര്‍ക്കുലറില്‍














